സംവിധായകന്‍ ദേസിംഗ് പെരിയസാമി വിവാഹിതനായി. നടി നിരഞ്ജനി അഹതിയന്‍ ആണ് വധു. പോണ്ടിച്ചേരിയില്‍ വെച്ചായിരുന്നു വിവാഹം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ വരുംദിവസം ഒരു റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ സംവിധാനം ചെയ്തുകൊണ്ടാണ് ദേസിംഗ് പെരിയസാമി സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ ഉപനായികയായി എത്തിയ നടിയായിരുന്നു നിരഞ്ജിനി.നടി ആവുന്നതിനു മുന്‍പേ വസ്ത്രാലങ്കാര വിദഗ്‍ധ ആയിരുന്നു നിരഞ്ജനി സംവിധായകന്‍ അഹതിയന്‍റെ മകളുമാണ്.
കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ റൊമാന്‍റിക് ഹെയ്സ്റ്റ് കോമഡി ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള രജനീകാന്തിന്‍റെ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
Post Your Comments