വിജയ് സേതുപതിയുടെ നായികയായി കത്രീന കൈഫ് പുതിയ ചിത്രത്തിൽ എത്തുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയിട്ട് നാളുകളേറെ ആയി. ഇപ്പോഴിതാ വിജയ് സേതുപതി ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. “അന്ധാദുൻ” സംവിധായകനായ ശ്രീറാം രാഘവൻ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ.
Read Also: ചിത്രീകരണത്തിനിടെ ബാലൻസ് തെറ്റി വീണ് പ്രിയ വാര്യർ; ദൃശ്യങ്ങൾ പുറത്ത് വിട്ട് താരം
കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം, വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രം എന്നീ സവിഷേതകളാൽ സമ്പന്നമാണ് ഈ പുതു ചിത്രം. “മെറി ക്രിസ്മസ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കുമെന്നാണ് സൂചന. ഏപ്രിൽ മാസത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments