BollywoodGeneralLatest NewsNEWSSocial Media

അമ്മയ്ക്ക് ബാധയെന്ന് മകൻ ; ഇങ്ങനെയൊരു മകനുള്ളപ്പോൾ ശത്രുക്കൾ വേറെയെന്തിന് ? അക്ഷയ്കുമാറിന്റെ ഭാര്യ

ട്വിങ്കിള്‍ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

നടൻ അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമാണ് ട്വിങ്കിൽ ഖന്ന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ട്വിങ്കിള്‍ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇങ്ങനെയൊരു ചിത്രം കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്ന ഒരു മകനുള്ളപ്പോൾ ശത്രുക്കൾ വേറെയെന്തിന്? എന്ന് പറഞ്ഞാണ് ട്വിങ്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CLqiVjyjytI/?utm_source=ig_web_copy_link

അക്ഷയ് കുമാറിന്റെയും ട്വിങ്കിളിന്റെയും മകനായ ആരവിനെക്കുറിച്ചാണ് താരത്തിന്റെ ഈ കുറിപ്പ്. പൂന്തോട്ടത്തിൽ വ്യായാമം ചെയ്യുന്ന ട്വിങ്കിളിന്റെ ഒരു ചിത്രം ആരവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിന് ആരവ് നൽകിയ അടിക്കുറിപ്പാണ് ഏറെ രസകരം.

‘എന്തോ ബാധ കൂടിയത് പോലെയാണ് ട്വിങ്കിൾ ഖന്ന പെരുമാറുന്നത് എന്ന് അയൽപ്പക്കത്തുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ പൂന്തോട്ടത്തിൽ അവർ എന്താണ് ചെയുന്നത് എന്ന് നിങ്ങൾ തന്നെ കാണൂ,’ എന്നാണ് അമ്മയുടെ ചിത്രത്തിന് ആരവ് നൽകിയ അടിക്കുറിപ്പ്. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ ട്വിങ്കിൾ നൽകിയിരിക്കുന്നത്. താൻ വ്യായാമം ചെയ്യുകയായിരുന്നുവെന്നും ട്വിങ്കിൾ കുറിക്കുന്നു. എന്തായാലും അമ്മയുടെ മകന്റെയും രസകരമായ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

മുന്‍കാല സിനിമാ താരവും നടന്‍ അക്ഷയ് കുമാറിന്റെ പത്നിയുമായ ട്വിങ്കിള്‍ ഖന്ന സിനിമയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇന്റീരിയര്‍ ഡിസൈന്‍, എഴുത്ത് എന്നിവയില്‍ ശ്രദ്ധ പതിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവയാണ് അവര്‍. രാജേഷ്‌ ഖന്ന -ഡിംപിള്‍ കപാഡിയ ദമ്പതികളുടെ മകളായ ട്വിങ്കിളിന് ആരവിനെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button