
തനിക്ക് പ്രിയദര്‍ശനില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് മുകേഷ്. ‘വെട്ടം’ എന്ന പ്രിയദര്‍ശന്റെ സിനിമയില്‍ മുകേഷ് എന്ത് കൊണ്ട് ഇല്ലാതെ പോയി? എന്ന് ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോള്‍ പ്രിയദര്ശന് പറഞ്ഞ മറുപടി ഒരു അഭിനേതാവ് എന്ന നിലയില്‍ അഭിമാനം പകരുന്നതായിരുന്നുവെന്നു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് മുകേഷ്.
“വെട്ടം സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഒരു ദിവസം പ്രിയദര്ശന് എന്നെ വിളിക്കുന്നു, ‘നീ ഇങ്ങോട്ട് ഒന്ന് വാ നിന്റെ കുറവ് കൂടിയേ ഇവിടെയുള്ളൂ’. എന്ന് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക നടീ-നടന്മാരും ആ സിനിമയിലുണ്ട്. എനിക്ക് ആ സിനിമയില്‍ പ്രിയദര്ശന് ഒരു വേഷം തന്നില്ലെങ്കിലും അദ്ദേഹം വിളിച്ചത് പ്രകാരം ഞാന്‍ ആ ലൊക്കേഷനില്‍ പോയി. അപ്പോള്‍ അവിടെ വച്ചു ഒരു മാധ്യമപ്രവര്ത്തകന് പ്രിയദര്‍ശനോട് ഒരു ചോദ്യം ചോദിച്ചു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിക്കുന്ന ‘വെട്ടം’ എന്ന സിനിമയില്‍ മുകേഷ് എന്ത് കൊണ്ട് ഇല്ലാതെ പോയി?. അതിനു പ്രിയദര്ശന് പറഞ്ഞ മറുപടി ഇന്നും എനിക്ക് മറക്കാന്‍ കഴിയുന്നതല്ല. ‘ഞാന്‍ മുകേഷിനെ വിളിക്കുമ്പോള്‍ ആ വേഷം മാറ്റൊരാള്ക്കും ചെയ്യാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് എന്റെ സിനിമയിലേക്ക് മുകേഷിനെ വിളിക്കുള്ളൂ’. ഈ സിനിമയില്‍ അങ്ങനെയൊരു വേഷം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ മുകേഷിനെ വിളിക്കാതിരുന്നത്’. പ്രിയന് അങ്ങനെ പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു നടനെന്ന നിലയില്‍ അഭിമാനം തോന്നിയ കാര്യമാണ്”.
Post Your Comments