![](/movie/wp-content/uploads/2021/02/ajith-1.jpg)
ചെന്നൈ: തമിഴ്‌നടന്‍ അജിത്തിന്റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പ്രകാശ് എന്ന യുവാവിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
അജിത്തിന്റെ പേരും അദ്ദേഹത്തിന്റെ സിനിമയിലെ വാചകങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു പ്രകാശ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രകാശ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. തുടര്‍ന്ന് ഏതാനും ടെലിവിഷന്‍ പരിപാടികളിലും പ്രകാശ് അതിഥിയായി എത്തിയിരുന്നു.
Post Your Comments