സിനിമയ്ക്ക് മുന്‍പുള്ള തന്റെ ജീവിത നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നടന്‍ സിദ്ധിഖ്. ദുബായില്‍ ഇല്ക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന തനിക്ക് പ്രവാസ ജീവിതം ഒരിക്കലും കയ്പ്പേറിയ അനുഭവം പോലെ തോന്നിയിട്ടില്ലെന്നും, ലേബര്‍ ക്യാമ്പില്‍ താമസിക്കുമ്പോഴും അതൊക്കെ സുഹൃത്തുക്കളുമൊത്തുള്ള ആഘോഷവേള പോലെയാണ് കണ്ടിരുന്നതെന്നും തന്റെ പ്രവാസ ജീവിതകാലം ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു കൊണ്ട് സിദ്ധിഖ് വ്യക്തമാക്കുന്നു.
“എന്‍റെ പ്രവാസ ജീവിതം കഠിനമായിട്ടു എനിക്ക് തോന്നിയിട്ടില്ല. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നാം. മറ്റുള്ളവര്‍ കഷ്ടപാട് എന്നൊക്കെ പറയുന്നത് ഒരു ആഘോഷം പോലെ കൊണ്ട് നടന്ന ആളാണ് ഞാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഞാന്‍ ലേബര്‍ ക്യാമ്പിലായിരുന്നു താമസിച്ചിരുന്നത്. അന്നത്തെ മഴയും, വെയിലും ഒന്നും എനിക്ക് ഒരു കഷ്ടപാട് ആയി തോന്നിയിട്ടില്ല. വീട്ടില്‍ നിന്ന് മാസത്തില്‍ ഒരു കത്ത് വരും. അങ്ങോട്ടും ഒരെണ്ണം അയയ്ക്കും. അന്നൊരു പത്രം കിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പ്രവാസ ജീവിതം എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ പറയുന്നത് ത്യാഗത്തിന്റെയും, ദുരിതത്തിന്റെയും അനുഭവമാണ്. പക്ഷേ എന്റെ പ്രവാസ ജിവിതം ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തിട്ടുണ്ട്”. സിദ്ധിഖ് പറയുന്നു.
Post Your Comments