GeneralLatest NewsMollywoodNEWSSocial MediaWOODs

“ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി…”; ശ്രദ്ധേയമായി യുവ സംവിധായകന്‍റെ കുറിപ്പ്

"സൂപ്പർ സ്റ്റാറിന്‍റെയും വേദനിക്കുന്ന കോടീശ്വരന്‍റെയും സഹായമില്ലാതെ ബാർബർ ജോലി ചെയ്തും നോവലെഴുതിയും ജീവിതത്തോട് മല്ലിടുന്ന ബാലനും അംബുജാക്ഷനുമാണ് എന്‍റെ ഹീറോസ്"

“പ്ലസ് ടു”, “ബോബി” എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഷെബി ചൗഘട്ടിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. “ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി” എന്നാരംഭിക്കുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “കഥ പറയുമ്പോൾ”, “അഴകിയ രാവണൻ” എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മുൻനിർത്തിയാണ് സംവിധായകന്റെന്‍റെ കുറിപ്പ്.

Read Also: ഫഹദിന്‍റെ ആദ്യ സിനിമയില്‍ അഭിനയിച്ചു പക്ഷേ ‘താണ്ഡവം’ വന്നതോടെ പിന്മാറി: വിജയ കുമാര്‍

ഷെബി ചൗഘട്ടിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ;

“ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി….
മമ്മൂട്ടി – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമയാണ് കഥ പറയുമ്പോൾ. ബാർബർ ബാലന്‍റെയും സൂപ്പർസ്റ്റാർ അശോക് രാജിന്‍റെയും സൗഹൃദം പ്രേക്ഷകർ ഏറ്റെടുത്തു. ദാരിദ്ര്യത്തിൽ കഴിയുന്ന ബാലനെ അശോക് രാജ് രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയോടെയാണ് പ്രേക്ഷകൻ തീയേറ്റർ വിട്ടത്.

Read Also: കാത്തിരിപ്പിന് വിരാമം; ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന “മെമ്പർ രമേശൻ ഒൻപതാം വാർഡി”ലെ ഗാനം പുറത്തിറങ്ങി

എന്നാൽ സംഭവിച്ചതോ, സിനിമയിലെ തന്‍റെ സ്ഥാനം നിലനിർത്താനുള്ള തത്രപ്പാടിനിടയിൽ അശോക് രാജ് ബാലനെ മറന്നു. അശോക് രാജ് ഇന്നു വരും നാളെ വരും എന്ന പ്രതീക്ഷയിൽ ബാലൻ കാത്തിരുന്നുവെങ്കിലും ഒരു കാര്യവുമുണ്ടായില്ല. മേലുകാവ് സ്കൂളിലെ അദ്ധ്യാപികയായിരുന്ന ബിന്ദു ടീച്ചർ സ്ഥലം മാറ്റം കിട്ടി മലപ്പുറത്തെ ഒരു സ്കൂളിൽ ചെന്നപ്പോൾ അവിടെയും അശോക് രാജ് സ്കൂളിന്‍റെ ആനിവേഴ്സറി ഉദ്ഘാടനത്തിന് ചെന്നിരുന്നുവത്രേ. അവിടെ വെച്ച് മദ്രാസിൽ സിനിമ പഠിക്കുന്ന സമയത്ത് തന്നെ സഹായിച്ച മലപ്പുറത്തുകാരൻ ഷാജഹാൻ എന്ന സുഹൃത്തിനെക്കുറിച്ച് പ്രസംഗിച്ചുവത്രേ. അങ്ങനെ ഷാജഹാനെ ചെന്നു കണ്ട ശേഷം, താൻ ഇനിയും വരുമെന്ന് ഷാജഹാനോട് പറഞ്ഞിട്ടാണത്രേ പോയത്.

https://www.facebook.com/shebichavakkad/posts/3660832354032659

Read Also: വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് പേരിട്ടു

ഏതായാലും ആദ്യമാദ്യം നാട്ടുകാരുടെ സ്നേഹവും ബഹുമാനവുമൊക്കെ കിട്ടിയിരുന്നത് പിന്നീട് പരിഹാസമായി മാറിയെങ്കിലും മേലുകാവ് ജംഗ്ഷനിലെ ആ തല്ലിപ്പൊളി കടയിൽ ബാർബർ ബാലൻ തന്‍റെ പരാധീനതകളുമായി കാത്തിരിക്കുന്നു.

Read Also: ചിത്രീകരണത്തിനിടെ ബാലൻസ് തെറ്റി വീണ് പ്രിയ വാര്യർ; ദൃശ്യങ്ങൾ പുറത്ത് വിട്ട് താരം

ഇതിനു മുമ്പും ഒരിക്കൽ മമ്മൂട്ടി ശ്രീനിവാസനെ പറ്റിച്ചിട്ടുണ്ട്. “അഴകിയ രാവണൻ” എന്ന സിനിമയുടെ അവസാനം മുംബൈയിലേക്ക് തിരികെ പോകുന്ന ശങ്കർ ദാസ് എന്ന കുട്ടിശങ്കരൻ തന്‍റെ ബാല്യകാല സുഹൃത്ത് അംബുജാക്ഷന് ഒരു ബാഗ് നൽകുന്നുണ്ട്. കാര്യസ്ഥൻ വർഗീസ് എപ്പോഴും തോളിലിട്ട് നടക്കുന്ന എപ്പോഴും പണമുള്ള ബാഗ്. സിനിമ ഒരു വിദൂര സ്വപ്നമായ സ്ഥിതിക്ക് തയ്യൽക്കട ഒന്ന് ഉഷാറാക്കാമെന്നു കരുതി ബാഗ് തുറന്ന അംബുജാക്ഷന് കിട്ടിയത് ഏതാനും ചില്ലറത്തുട്ടുകൾ മാത്രം. അതു കൊണ്ടാണല്ലോ അംബുജാക്ഷൻ വീണ്ടും തിരക്കഥയെഴുതിയതും “ചിറകൊടിഞ്ഞ കിനാവുകൾ” സിനിമയാക്കാനായി ഒരിക്കൽ കൂടെ വന്നതും.

Read Also: ദുല്‍ഖറും അമാലും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് നല്‍കിയ ആ സർപ്രൈസ് സമ്മാനമെന്ത്? വീഡിയോ കാണാം…

ശ്രീനിവാസനെ പറ്റിക്കുന്നത് മമ്മൂട്ടിയുടെ പതിവു വിനോദങ്ങളിൽ ഒന്നു മാത്രമാണെന്ന് ഈ രണ്ട് സംഭവങ്ങളിലൂടെ ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ സൂപ്പർ സ്റ്റാറിന്‍റെയും വേദനിക്കുന്ന കോടീശ്വരന്‍റെയും സഹായമില്ലാതെ ബാർബർ ജോലി ചെയ്തും നോവലെഴുതിയും ജീവിതത്തോട് മല്ലിടുന്ന ബാലനും അംബുജാക്ഷനുമാണ് എന്‍റെ ഹീറോസ്……”

shortlink

Related Articles

Post Your Comments


Back to top button