GeneralLatest NewsNEWS

ജന്മനാട്ടിൽ ആധുനികവത്ക്കരണവുമായി റസൂല്‍ പൂക്കുട്ടി

കൊല്ലം അഞ്ചല്‍ ഹെൽത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്‌കാർ അവാർഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള "റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍" ആധുനികവത്ക്കരിക്കുന്നു

കൊല്ലം അഞ്ചല്‍ ഹെൽത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്‌കാർ അവാർഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള “റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍” ആധുനികവത്ക്കരിക്കുന്നു. 28 സബ് സെൻറ്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1 സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് ആധുനികവത്ക്കരിച്ച് വിപുലമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്.

Read Also: ഒടിടി പ്ലാറ്റുഫോമുകളുടെ നിയന്ത്രണം ; കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിർദേശം ഇന്ന് പുറത്തിറക്കും

ഈ ആരോഗ്യ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും നാട്ടുകാർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയുമാണ് ഈ ഓസ്കാർ ജേതാവിന്‍റെ ലക്ഷ്യം. ഇതു സംബന്ധിച്ച എം.ഒ.യുവില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയും റസൂല്‍ പൂക്കുട്ടിയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു.

Read Also: ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിക്കുന്നു ; ചിത്രീകരണം നാളെ ആരംഭിക്കും

പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിപാലന സംവിധാനവും ഗ്രാമീണ മേഖലയിലെ ദരിദ്രരായ കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യവും ഒരുക്കുകയാണ് ഫൗണ്ടേഷന്‍റെ ലക്ഷ്യമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. നേരത്തെ ഡയബറ്റിക്സ് കണ്ടുപിടിച്ച് ചികിത്സിച്ചിരുന്നെങ്കില്‍ 63-ാം വയസില്‍ തന്‍റെ മാതാവിനെ നഷ്ടമാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ ഒരു വേദനയാണ് തന്‍റെ ഗ്രാമത്തില്‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്താന്‍ റസൂല്‍ പൂക്കുട്ടിയെ പ്രേരിപ്പിച്ചത്.

Read Also: അമ്മയ്ക്ക് ബാധയെന്ന് മകൻ ; ഇങ്ങനെയൊരു മകനുള്ളപ്പോൾ ശത്രുക്കൾ വേറെയെന്തിന് ? അക്ഷയ്കുമാറിന്റെ ഭാര്യ

താന്‍ പഠിച്ചത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ്. 10 വയസുള്ളപ്പോള്‍ മരണക്കയത്തില്‍ നിന്നും തന്നെ രക്ഷിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ്. അതിനാല്‍ തന്നെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ തീരുമാനിച്ചതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button