നാടന്‍ വേഷങ്ങളും, മോഡേണ്‍ വേഷങ്ങളും ഒരേ പോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് ജോമോള്‍. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ അതേ ജോമോള്‍ തന്നെ ‘നിറം’ എന്ന സിനിമയിലെ പൊങ്ങച്ചക്കാരിയുടെ റോളിലും തകര്‍ത്തഭിനയിച്ചു. മലയാള സിനിമയിലെ ഹിറ്റ് നായികയായ ആ പഴയ ജോമോള്‍ ഇപ്പോഴുള്ള തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടീ-നടന്മാര്‍ ആരൊക്കെയെന്നു ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
“ഇപ്പോഴുള്ള നായക നടന്മാരില്‍ എനിക്ക് ഏറ്റവും ഇഷ്ടം ദുല്‍ഖര്‍ സല്‍മാനെയും, ഫഹദ് ഫാസിലിനെയുമാണ് നടിമാരില്‍ അനു സിത്താരയാണ് എന്‍റെ ഫേവറൈറ്റ്. അനു എന്ത് എക്പ്രഷന്‍സ് ഇട്ടാലും അത് അടിപൊളിയാണ്. അത്രയ്ക്ക് ഇന്നസെന്റ് ഫേസ് ആണ്. അത് പോലെ സഹാനടന്മാരില്‍ സൈജു കുറുപ്പ് സൂപ്പറാണ്. കോമഡിയില്‍ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ ക്രിസ്പിനും, പ്രേമം എന്ന സിനിമയിലെ ‘ഗിരിരാജന്‍ കോഴിയും’ എന്റെ പ്രിയപ്പെട്ട നടന്മാരാണ്. അവരെ സൗബിന്‍ ഷാഹിര്‍ എന്നും ഷറഫുദീന്‍ എന്നും പേര് പറയുന്നതിലും എനിക്ക് ഇഷ്ടം ഇങ്ങനെ പറയാനാണ്. പിന്നെ ഞാന്‍ ഹീറോയിനായി നില്‍ക്കുമ്പോള്‍ തന്നെ എന്റെ ഹീറോയായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ ഇന്നും സ്റ്റാര്‍ ആണ്. അതൊരു വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്”. ജോമോള്‍ പറയുന്നു.
Post Your Comments