ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ദുല്‍ഖറും ഭാര്യ അമാലും ചേര്‍ന്ന് നൽകിയ സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ലക്ഷ്മി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത് പോലെ തന്നെ അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയില്‍ ജോലി ചെയ്യുന്നത് അതിലും ഊഷ്മളവും സന്തോഷവുമാണെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.
https://www.instagram.com/p/CLqgPI3J28-/
Read Also: ജന്മനാട്ടിൽ ആധുനികവത്ക്കരണവുമായി റസൂല്‍ പൂക്കുട്ടി
താരം പറയുന്നതിങ്ങനെ; ”ആ ചിന്തനീയമായ കുറിപ്പിനൊപ്പം ഏറ്റവും മനോഹരമായ സമ്മാനം നല്കിയ പ്രിയപ്പെട്ട ദുല്‍ഖറിനും അമാലിനും നന്ദി.. ഹൃദയസ്പര്‍ശിയായ ദമ്പതികളോട് വളരെയധികം സ്നേഹവും നന്ദിയും.. ഇതെന്നെന്നും ഓര്‍മിക്കും..”
Read Also: ഒടിടി പ്ലാറ്റുഫോമുകളുടെ നിയന്ത്രണം ; കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിർദേശം ഇന്ന് പുറത്തിറക്കും
ദുല്‍ഖര്‍ നായകനാകുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്.
ചിത്രത്തില്‍ ബോളിവുഡ് താരം ഡയാന പെന്റി ആണ് നായിക. ദുല്‍ഖറിന്റെ വേഫയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read Also: ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിക്കുന്നു ; ചിത്രീകരണം നാളെ ആരംഭിക്കും
https://www.instagram.com/p/CLQvfxIJziy/
”ദുല്‍ഖര്‍ സല്‍മാനൊപ്പം അദ്ദേഹം നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. 20 വര്‍ഷം മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്” എന്നാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം പകുവെച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചിരുന്നത്.
Post Your Comments