മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സന്തതസഹചാരിയായി നിരവധി സിനിമകളില്‍ തിളങ്ങിയ നടന് വിജയ കുമാര്‍ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഷാജി കൈലാസ് സിനിമകളില്‍ കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത വിജയ കുമാര്‍ തനിക്ക് പൂര്‍ത്തികരിക്കാന്‍ കഴിയതെ പോയ ഒരു ഫാസില്‍ ചിത്രത്തെക്കുറിച്ചും തുറന്നു പറയുകയാണ്.
92-ലാണ് ഞാന്‍ ആദ്യമായി സിനിമയില്‍ വരുന്നത്. തലസ്ഥാനമായിരുന്നു എന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളില്‍ പ്രഗല്ഭരായ ഒരുപാട് സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഐവി ശശി സാര്‍, സിബി മലയില്‍ സാര്‍, തമ്പി കണ്ണന്താനം സാര്‍ ഇവരുടെയൊക്കെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. കുറെയധികം സിനിമകളില്‍ നായകനായും അഭിനയിച്ചു. ‘വല്യേട്ടന്’ എന്ന സിനിമ കഴിഞ്ഞു എനിക്ക് മമ്മുക്കയ്ക്കൊപ്പം ഫൈറ്റ് സീന്‍ ഉണ്ടായിരുന്ന ചിത്രമായിരുന്നു ‘പുത്തന്‍ പണം’. അത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും മമ്മുക്കയുടെ കൂടെ ഒരു സംഘട്ടന രംഗം ചെയ്യുമ്പോള്‍ എനിക്ക് ഇത് ചെയ്യാന്‍ കഴിയുമോ? എന്ന് തോന്നിപ്പോയി. പക്ഷേ മമ്മുക്ക വല്യേട്ടനിലെ അതേ ആവേശത്തോടെ തന്നെ സംഘട്ടന രംഗം ചെയ്യാന്‍ റെഡിയായി നില്‍ക്കുന്നത് കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അത് പോലെ ഫാസില്‍ സാര്‍ സംവിധാനം ചെയ്ത ഫഹദിന്റെ ആദ്യ ചിത്രം ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ എനിക്കത് കംപ്ലീറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ‘താണ്ഡവം’ എന്ന സിനിമ ചെയ്യേണ്ടി വന്നതിനാല്‍ എനിക്ക് ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയിലെ വേഷം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. ഒരു ടെലിവിഷന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ നടന് വിജയ കുമാര്‍ പറയുന്നു.
Post Your Comments