മോഹൻലാലിന്റെ മകൾ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ നെ അഭിനന്ദിച്ച് സുപ്രിയ മേനോൻ. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും അടങ്ങിയതാണ് പുസ്തകം. വിസ്മയയെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്തുവന്നിരുന്നു.
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും വിസ്മയയെ അഭിനന്ദിച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ ചെറിയ പ്രായത്തിൽ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എഴുത്തുകാരിയായതിൽ മായയെ അഭിനന്ദിക്കുന്നു എന്നും, തന്നെ സംബന്ധിച്ച് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് ആഴത്തിൽ സ്പർശിക്കുന്നതും,തെളിമയാർന്നതുമാണെന്നും സുപ്രിയ പറയുന്നു.
ഒരു യുവ എഴുത്തുകാരിയുടെ മുതിർന്ന ആത്മാവിന്റെ ആവിഷ്കാരമാണ് പുസ്തകം. ‘കുറച്ച് തവണയെ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ ഒരു പെൺകുട്ടിയെന്ന നിലയിൽ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു’ എന്നും സുപ്രിയ കൂട്ടിച്ചേർത്തു.
പ്രശസ്ത വ്യക്തിത്വങ്ങളായ, മോഹൻലാലിനെയും സുചിത്രയെയും പോലുള്ള മാതാപിതാക്കളുണ്ടായിരിക്കെ, അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ചിലതിന്റെ ക്രെഡിറ്റ് കുടുംബമെന്ന നിലയിൽ സ്നേഹിക്കുകയും, മനസിലാക്കുകയും ചെയ്ത അത്ഭുതകരമായ മാതാപിതാക്കൾക്ക് ലഭിക്കും. ഇത്രയും അത്ഭുതകരമായി കുട്ടികളെ വളർത്തിയതിൽ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങൾ. സുപ്രിയപറയുന്നു.
Post Your Comments