സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ഉടുമ്പി”ന്‍റെ സെക്കൻറ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്‍റെ പ്രിയതാരം സുരേഷ്ഗോപിയുടെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
Read Also: സാരിയിൽ സ്റ്റൈലിഷായി പ്രീത പ്രദീപ് ; വൈറലായി ചിത്രങ്ങൾ
ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.
ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
Read Also: എന്റെ ക്രിക്കറ്റ് മോഹം ; ഓർമ്മകൾ പങ്കുവെച്ച് നടൻ കിഷോർ
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
Read Also: “മലയാളത്തില്‍ മിസ് ചെയ്ത സീന്‍ തെലുങ്കില്‍ കൊണ്ടുവരും” – ജീത്തു ജോസഫ്
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ റിലീസ്സായിരിക്കും.
Read Also: ദൃശ്യം 2വിലൂടെ സിദ്ദു പനയ്ക്കലിന്റെ മകനും അവസരം കൊടുത്ത് ജീത്തു ജോസഫ്
ഏറെ ആകാംക്ഷ ഉണർത്തുന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തിൽ എത്തുന്നത്.
Read Also: പക ഒരുങ്ങുന്നു: അണിയറയിൽ വൻ താരനിര
അതേസമയം, സംവിധായകൻ കണ്ണൻ താമരക്കുളത്തിന്‍റെ സംവിധാനത്തിലുള്ള മരട് 357 ന്‍റെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഫെബ്രുവരി 24ന് വാദം കേട്ട കോടതി കേസ് 26ലേക്ക് മാറ്റിയതായി അറിയുവാൻ കഴിഞ്ഞത്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് മരട് 357 നിർമ്മിച്ചിരിക്കുന്നത്.
Post Your Comments