പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശാലിനിയും അജിത്തും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. പിന്നീട് സിനിമയിൽ നിന്നു വിട്ടു നിന്ന ശാലിനി സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ്. സിനിമയിലേക്ക് മടങ്ങി വരുമോ എന്ന് ചോദിക്കുമ്പോഴെല്ലാം ശാലിനി ഒഴിഞ്ഞു മാറിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ വരാത്തതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
അഭിനയ ജീവിതം നിര്‍ത്തിയതില്‍ നിരാശയോ നഷ്ടബോധമോ തോന്നിയിട്ടില്ലെന്ന് ശാലിനി പറയുന്നു. സിനിമയിലേക്കാളും സംതൃപ്തിയും സന്തോഷവും അനുഭവിക്കുന്നുണ്ട് ജീവിതത്തില്‍. എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും എതിര് പറയാറില്ല അജിത്ത്. ഇതുവരെ സിനിമയിൽ പോകരുതെന്നും അദ്ദേഹം പറഞ്ഞിട്ടില്ല.
സിനിമയിലേക്ക് എന്ന് തിരിച്ചുവരുമെന്ന ചോദ്യം നേരത്തേ മുതലേ കേട്ടിരുന്നു. അങ്ങനെയൊരു തിരിച്ചുവരവിനുള്ള സാധ്യതയില്ലെന്നാണ് ശാലിനി പയുന്നത്. വിവാഹവും കുടുംബജീവിതവുമൊക്കെയായി കഴിയുന്നതിനിടയില്‍ പലരും സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അങ്ങനെ വരുന്ന നായികമാരോട് ബഹുമാനമുണ്ട്. തന്റെ കാര്യത്തില്‍ അത് സാധ്യമാവുമെന്ന പ്രതീക്ഷയില്ല. അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് കുടുംബജീവിതത്തെ ബാധിക്കാനിടയിലുണ്ട്. ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും ഇടയ്ക്ക് കേരളത്തിലേക്ക് വരാറുണ്ട് തങ്ങളെന്നും ശാലിനി പറയുന്നു.
Post Your Comments