ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്. പ്രിയങ്കയുടെ ഏറ്റവും പുത്തന്‍ ലുക്കുകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം.
വേറിട്ട വേഷങ്ങൾ ധരിച്ച് ശ്രദ്ധ നേടുന്ന നടിമാരിൽ മുൻനിരയിലാണ് പ്രിയങ്ക. അതേസമയം വേഷങ്ങളുടെ പേരില്‍ ഇത്രയേറെ ട്രോളുകളെ നേരിടേണ്ടിവന്ന മറ്റൊരു താരമുണ്ടാവില്ലെന്ന് ഉറപ്പാണ്. ഹാല്‍പേണ്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത പുതിയ വേഷമാണ് ഇപ്പോള്‍ പ്രിയങ്കയെ വാര്‍ത്തകളുടെയും ട്രോളുകളുടെയും ലോകത്തേയ്ക്ക് വലിച്ചിഴച്ചിരിക്കുന്നത്. കഴുത്ത് മുതല്‍ മുട്ടിന് മുകളില്‍ വരെ മാത്രം മൂടുന്ന പച്ചയില്‍ കറുപ്പ് കുത്തുകളുള്ള വേഷത്തെ ആ പേരിട്ടുവിളിക്കാമോ എന്നു തന്നെ ഉറപ്പില്ല.
സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആഘോഷവേളകളില്‍ പൊട്ടിക്കുന്ന ഗുണ്ട് പോലുണ്ടെന്നാണ് ചിലരുടെ കമന്റുകൾ. ഇവര്‍ ഇത് രണ്ടുംകൂടി ചേര്‍ത്ത മീമുകള്‍ യഥേഷ്ടം ഇറക്കുകയും ചെയ്തു. ചിലര്‍ക്ക് എമുവിന്റെ ചായയാണ് തോന്നിയത്. ചിലര്‍ക്ക് ഓട്ടേറിക്ഷയുടെ ഹോണും മറ്റു ചിലര്‍ക്ക് കിഴിയും വേറെ ചിലര്‍ക്ക് ഊതിവീര്‍പ്പിച്ച ബലൂണും ലോലിപ്പോപ്പും പഫര്‍ മീനുമൊക്കെയായാണ് തോന്നിയത്.
പ്രിയങ്കയും തനിക്ക് നേരെ വന്ന ട്രോളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ട്രോളന്മാർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ് പ്രിയങ്കയുടെ പുതിയ ലുക്കിനെ.
Post Your Comments