![](/movie/wp-content/uploads/2021/02/paka1.jpg)
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചത്രമാണ് ‘പക’. വൈശാഖ് സംവിധനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി, ദിലീപ്, ബിജുമേനോൻ, ജയസൂര്യ എന്നിങ്ങനെ വമ്പൻ താരനിരയോടൊപ്പം മറ്റനേകം താരങ്ങളും അണിനിരക്കുമെന്നാണ് ലഭ്യമായ വിവരം. കാസ്റ്റിംഗ് പൂർത്തിയായിട്ടില്ല.
എസ്. എൻ. സ്വാമി യുടെ കഥയ്ക്ക്, തിരക്കഥയൊരുക്കുന്നത് ഉദയ്‌കൃഷ്ണ സിബി.കെ.തോമസ് എന്നിവർ ചേർന്നാണ്. പകയുടെ ഛായാഗ്രഹണം ഷാജിയും, എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിക്കും. ചിത്രത്തിന്റെ കാസറ്റ് ആൻഡ് ക്രൂവിനെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമല്ല.
ഇപ്പോൾ വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബഡ്ജറ്റ് പീരിയോഡിക് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഗോകുലം മൂവീസ് പകയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിൽസൺ, കായാദു ലോഹർ എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിനുവേണ്ടി കളരിപ്പയറ്റ് അടക്കമുള്ള കായികാഭ്യാസങ്ങൾ പഠിക്കുകയാണ് സിജു വിൽസൺ.
Post Your Comments