ബോംബെ മുംബൈ ആയതിന് പിന്നിലെ ആ ഞെട്ടിയ്ക്കുന്ന കഥയുമായി സഞ്ജയ് ഗുപ്‌ത. ‘മുംബൈ സാഗ’ എന്ന് പേരിട്ടിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഇമ്രാൻ ഹഷ്മി, ജോൺ എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായിക.
മുംബൈയിലെ ഗാങ്സ്റ്ററായി ജോൺ എബ്രഹാമും പൊലീസ് ഉദ്യോഗസ്ഥനായി ഇമ്രാൻ ഹഷ്മിയും എത്തുന്നു. ഇരുവരും തമ്മിലുളള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മാർച്ച് 19ന് റിലീസിനെത്തും.
ജോൺ എബ്രഹാമും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മുംബൈ സാഗ. സുനിൽ ഷെട്ടി, ജാക്കി ഷ്‌റോഫ്, രോഹിത് റോയ്, അമോലെ ഗുപ്തേ, സമീർ സോണി, ഗുൽഷൻ ഗ്രോവർ, പങ്കജ് ത്രിപാതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ നിർമിക്കുന്നതും സഞ്ജയ് ഗുപ്തയാണ്.
1980- 90 കാലഘട്ടത്തെ പ്രമേയമാക്കി ഒരുക്കുന്ന ഗാങ്സ്റ്റർ ചിത്രം കഴിഞ്ഞ ജൂണിൽ പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡിനെ തുടർന്ന് റിലീസ് നീട്ടിവെച്ചു. ലോക്ക് ഡൗണിന് മുമ്പ് സിനിമയുടെ 90 ശതമാനം മാത്രമായിരുന്നു പൂർത്തിയായത്. ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ ചിത്രീകരണം ആരംഭിച്ച ആദ്യ ബോളിവുഡ് ചിത്രവും മുംബൈ സാഗയായിരുന്നു.
Post Your Comments