മലയാള സിനിമയിലെ മുതിർന്ന സംവിധായകനായ ഹരികുമാർ സംവിധാനം ചെയ്ത ‘ജ്വാലാമുഖി’ പൂന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ ഹരികുമാറിന്റെ മികവിനൊപ്പം സുരഭി ലക്ഷ്മിയുടെ പ്രകടനവും ചിത്രത്തിന് മുതൽകൂട്ടാകും എന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളറായ ഷാജി പട്ടിക്കര പറയുന്നു. 2020 ൽ ജ്വാലാമുഖിയുടെ ചിത്രീകരണം പൂർത്തിയായ വേളയിലാണ് ലോക്ക് ഡൗൺപ്രഖ്യാപിച്ചത്. അതിൻ്റെ വർക്കുകൾ പൂർത്തിയായി പ്രിവ്യൂ ഷോ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇത് അംഗീകാരങ്ങളുടെ പെരുമഴക്കാലം സൃഷ്ടിക്കും എന്ന്.
‘ഹരികുമാർ സാറിൻ്റെ എല്ലാ സിനിമകളും കണ്ട എന്നോട് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയും അത് ‘ജ്വാലാമുഖി’ തന്നെയാണെന്ന്’. മലയാളക്കരയ്ക്ക് അഭിമാനമായി പുരസ്ക്കാരങ്ങളുടെയും, അംഗീകാരങ്ങളുടേയും കുത്തൊഴുക്ക് തന്നെ ഈ ചിത്രം സൃഷ്ടിക്കും എന്നതിന് സംശയമില്ലെന്നും അദ്ദേഹം പറയുന്നു.
നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ സംവിധായകനാണ് ഹരികുമാർ. അദ്ദേഹം സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ ‘സുകൃതം’ എന്ന ചിത്രത്തിന് 1995 ലെ ദേശീയ അവാർഡ് ലഭിച്ചിരുന്നു. മികച്ച കഥയ്ക്ക് ഉള്ള 2016 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ‘കാറ്റും മഴയും’ എന്ന ചിത്രത്തിനും ലഭിച്ചിരുന്നു.
Post Your Comments