‘കഥാപാത്രമായി ജീവിക്കുന്നു’ എന്ന പറച്ചില് ശരി വയ്ക്കുന്നതായിരുന്നു താന്‍ ചെയ്ത ‘ഷട്ടര്‍’ എന്ന സിനിമയിലെ ഓട്ടോ ഡ്രൈവറുടെ വേഷമെന്ന് വിനയ് ഫോര്‍ട്ട്. ആ സിനിമയുമായി ബന്ധപ്പെട്ട ഏറെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ് താരം. ‘സുരന്’ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാള സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കും വിധം വിനയ് ഫോര്‍ട്ട് എന്ന നടനെ അടയാളപ്പെടുത്തിയ കഥാപാത്രമായിരുന്നു ‘ഷട്ടര്‍’ എന്ന സിനിമയിലെ ഓട്ടോ ഡ്രൈവറുടെ വേഷം.
” ‘ഷട്ടര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമില്‍ തന്നെ ദിവസങ്ങളോളം നടന്നു. അതിലൊരു ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു. ഞാന്‍ പാളയം മാര്‍ക്കറ്റിലൊക്കെ അങ്ങനെ പോയപ്പോള്‍ എന്നെ ഓട്ടം പോകാന്‍ വിളിച്ചവരുണ്ട്. ഒരു ദിവസം ഞാനും ശ്രീനിയേട്ടനും, ജോയ് സാറും, കൂടി അദ്ദേഹത്തിന്റെ വീട്ടില്‍ ഊണ് കഴിക്കാന്‍ പോയി. അപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ അമ്മയുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അവര്‍ക്കൊപ്പം ഇരുന്നു ഊണ് കഴിച്ചത്. എന്നെ ഇടയ്ക്കിടെ അമ്മ ശ്രദ്ധിക്കുന്നുണ്ട്. ഒടുവില്‍ അമ്മ ജോയ് സാറിനോട് പറഞ്ഞു, “എല്ലാം ശരി തന്നെ പക്ഷേ നീ ശ്രീനിവാസനെ പോലെ ഒരാള്‍ക്കൊപ്പം ആ ഓട്ടോക്കാരനെ ഊണ് കഴിക്കാന്‍ പിടിച്ചു ഇരുത്തിയത് ശരിയായില്ലെന്ന്”.
Post Your Comments