![](/movie/wp-content/uploads/2021/02/tini-2.jpg)
മലയാള സിനിമയിലെ താര സംഘടനായ അമ്മയ്ക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം ദിവസങ്ങൾക്ക് മുൻപ് പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉത്ഘാടനം നടത്തിയിരുന്നു. ഈ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെയുണ്ടായ ഇരിപ്പിട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന് ടിനി ടോം. ഉത്ഘാടനത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ചു കൊണ്ട് പരോക്ഷമായിട്ടായിരുന്നു ടിനിയുടെ പ്രതികരണം.
‘നില്ക്കുന്ന സുന്ദരിമാര്‍, ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലെന്നേ’ എന്ന അടിക്കുറിപ്പോടെ ടിനി പങ്കുവച്ച ചിത്രത്തിൽ രചന നാരായണന്‍കുട്ടി, ഹണി റോസ് തുടങ്ങിയവര്‍ നില്‍ക്കുന്നത് കാണാം. മോഹന്‍ലാല്‍ മൈക്കിന് മുന്നില്‍ നിന്ന് സംസാരിക്കുന്ന മറ്റൊരു ഫോട്ടോയിൽ ടിനി ടോം, ശ്വേത മേനോന്, ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ നില്‍ക്കുന്നുമുണ്ട്. ”ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും” എന്നാണ് ആ ചിത്രത്തിന് നല്കിയ അടിക്കുറിപ്പ്.
എന്നാല്‍ ടിനിയുടെ രണ്ട് പോസ്റ്റിനെയും പരിഹാസം കൊണ്ട് പൊതിയുകയാണ് ട്രോളന്മാർ. സീറ്റ് വേണമെന്നില്ല. നട്ടെല്ല് എന്നൊരു സാധനമുണ്ട്. അതുണ്ടായാല്‍ മതി, സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഭൂലോക ദുരന്തനാണെന്ന് വിളിച്ചു പറയാന്‍ കാണിച്ച ഡ്യൂപ്പിന്റെ മനസ്സ്, ഉറച്ച നിലപാടുള്ള ഒരാളോടാണ് ഈ ആടുന്ന നട്ടെല്ല് വെച്ച നിങ്ങള്‍ മറുപടി പറയുന്നത്. പിന്നിലുള്ളവരെ നില്ക്കാന് അനുവദിച്ചതിന്റെ പേര് തന്നെ ” പാര്‍വതി ” എന്നാണ് എന്നിങ്ങനെയുള്ള പരിഹാസ കമന്റുകള്‍ ആണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
Post Your Comments