GeneralLatest NewsMollywoodNEWSSocial Media

‘ഇവർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കില്ലെന്നെ’; ഇരിപ്പിട വിവാദത്തിൽ വീണ്ടും വിവാദ കുറിപ്പുമായി ടിനി

മറ്റൊരു ചിത്രവും സമാനമായ കുറിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ടിനി

അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോമും രംഗത്തെത്തിയിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പരിഹാസ രൂപേണയുള്ള ക്യാപ്ഷൻ നൽകികൊണ്ടായിരുന്നു ടിനിയുടെ പ്രതികരണം. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ ടിനിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ചടങ്ങിൽ മോഹൻലാൽ പ്രസംഗിക്കുമ്പോള്‍ തൊട്ടുപുറകിൽ നിൽക്കുന്ന ടിനി, ഹണി റോസ്, രചന നാരായണൻകുട്ടി, ശ്വേത മേനോന്‍ എന്നിവരെ ചിത്രത്തിൽ കാണാം. ‘ആർക്കും സീറ്റ് ഇല്ല, ലാലേട്ടനു പോലും’–ഇങ്ങനെയായിരുന്നു ടിനി ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ”കോമഡിയാണോ ടിനി ഉദ്ദേശിച്ചതെങ്കിൽ അത് അത്ര തമാശയായി തോന്നുന്നില്ല എന്ന് ചിലർ പറയുന്നു. സംഘടനയില്‍ മുഴുവന്‍ ഇജാതി വിഡ്ഡികളാണല്ലോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. തെറി വിളി കേള്‍ക്കാന്‍ നിക്കാതെ ഒന്ന് പോയി തരാമോ ടിനി എന്ന് മറ്റൊരാള്‍ ചോദിക്കുന്നു”.ഇങ്ങനെ നിരവധി കമൻറ്റുകളാണ് നടനെതിരെ ഉയർന്നത്.

എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു ചിത്രവും സമാനമായ കുറിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം. കാണികളുടെ മുൻനിരയിലെ ഹൈബി ഈഡനും പ്രിയദർശനും ഒപ്പം ടിനി ഇരിക്കുന്നൊരു ചിത്രം. ഇതിൽ അവരുടെ പുറകിലായി നിൽക്കുന്ന രചന, ഹണി റോസ്, ശ്വേത എന്നിവരെയും കാണാം. ‘ഇവർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കില്ലെന്നെ’–എന്നായിരുന്നു ഈ ചിത്രത്തിന് നടൻ നൽകിയ അടിക്കുറിപ്പ്.

https://www.facebook.com/TinyTomOfficial/posts/271094777719803

കൊച്ചിയിൽ പണികഴിപ്പിച്ച അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിൽ വനിതാ അംഗങ്ങൾക്ക് ഇരിക്കാൻ സീറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നടി പാർവതി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതോടെയാണ് സംഭവം ചർച്ചയായത്. എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നിൽക്കുന്നൊരു ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങി.

എന്നാൽ ഈ വിവാദം തികച്ചും അനാവശ്യമാണെന്നും, ഉദ്ഘാടനച്ചടങ്ങുകൾക്കിടയിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിൽ ആകസ്മികമായി ആരോ പകർത്തിയ ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്നും ഹണി റോസ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും നടി രചന നാരായണൻകുട്ടി തന്റെ സോഷ്യൽ മീഡിയയിലൂടെയും പ്രതികരിച്ചു. സംഘടനയുടെ വൈസ് പ്രസിഡന്റ ആവാനുള്ള യോഗ്യതയുണ്ട്. എന്നാൽ കുടുംബത്തിന്റെ അടിവേര് തോണ്ടുന്ന പരിപാടികൾ ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നായിരുന്നു നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബാബുരാജ് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button