മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഒരാള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ചോദ്യങ്ങളില്‍ ഒന്നാണ് മമ്മൂട്ടി ഫാന്‍ ആണോ? മോഹന്‍ലാല്‍ ഫാന്‍ ആണോ? എന്നത്. ഇത്തരമൊരു ചോദ്യം ഒരു സ്വകാര്യ എഫ്എം ചാനലിന്റെ പ്രോഗ്രാമിനിടെ ചോദിച്ചപ്പോള്‍ നടി സുരഭി ലക്ഷ്മി പറഞ്ഞത് വളരെ വേറിട്ട ഒരു മറുപടിയാണ്. കൂടാതെ ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെക്കുറിച്ചും, മമ്മൂട്ടി സിനിമയെക്കുറിച്ചും സുരഭി മനസ്സ് തുറന്നു.
“എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ ‘സൂര്യമാനസം’ എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു പൊട്ടിക്കരഞ്ഞു പോയി. ഇമോഷന്‍സ് കൊണ്ടു ആ മനുഷ്യന്‍ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്. വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. അതൊക്കെ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളില്‍ ഒന്നാണ്. അത് പോലെ ലാലേട്ടന്‍ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ‘കിലുക്കം’ പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്”. സുരഭി ലക്ഷ്മി പറയുന്നു.
‘എംഎറ്റി മൂസ’ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ജന ശ്രദ്ധ നേടിയ സുരഭി ലക്ഷ്മി ഇപ്പോള്‍ മലയാളത്തിലെ നിരവധി ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷം ചെയ്യുന്നത്.
Post Your Comments