GeneralLatest NewsMollywoodNEWSSocial Media

ദൃശ്യം 2 നമ്മളെ പഠിപ്പിക്കുന്നത് ? ശാരദക്കുട്ടിക്ക് പറയാനുള്ളത് !

നമ്മളൊരു മീന മാത്രമാണ് ജീവിതത്തിലെന്നും റാണിയല്ലെന്നും ശാരദക്കുട്ടി

ഒടിടി റിലീസ് ചെയ്ത മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ അനുകൂലിച്ചും എതിർത്തും നിരവധി കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ സിനിമ കണ്ട് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ശാരദക്കുട്ടിയുടെ കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രം തന്നെ പഠിപപ്പിച്ചത് എന്താണെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മളൊരു മീന മാത്രമാണ് ജീവിതത്തിലെന്നും റാണിയല്ലെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പ്;

ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം
ജീവിതത്തെ നേരിടുമ്പോള്‍ പെണ്ണുങ്ങളേ, നമ്മള്‍ മീനയുടെ ടൈറ്റായി പിന്‍ ചെയ്ത സാരി ഓര്‍മ്മിക്കണം. അലസമായ വിടര്‍ന്ന ആ കണ്‍പീലിയും കാറ്റിലിളകുന്ന നേര്‍മ്മയേറിയ മുടിയും ഓര്‍ക്കണം. ജോര്‍ജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ.

അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ .
നമ്മളെപ്പോഴും ഓര്‍ക്കണം , നമ്മളൊരു മീന യാണ് ജീവിതത്തില്‍ വെറും റാണിയല്ല.. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്പോള്‍ നമ്മള്‍ മീനയാണെന്ന്, മീന തന്നെയാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ .??????
എസ്.ശാരദക്കുട്ടി

shortlink

Related Articles

Post Your Comments


Back to top button