![](/movie/wp-content/uploads/2021/02/ravi-1.jpg)
രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു കെജിഎഫ്. സിനിമയിലെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രവി ബസ്റൂർ എന്ന കലാകാരനാണ് കെ.ജി.എഫിന് സംഗീതം ഒരുക്കിയത്. ഇപ്പോഴിതാ രവി ബസ്റൂർ മലയാള സിനിമയിലും സംഗീതം ഒരുക്കാനൊരുങ്ങുകയാണ്. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന’മഡ്ഡി’ എന്ന ചിത്രത്തിലാണ് രവി ബസ്റൂർ സംഗീതം നൽകുന്നത്. 2014ൽ ഉഗ്രം എന്ന സിനിമയിലൂടെയാണ് കന്നഡ ചലച്ചിത്രമേഖലയിൽ രവി ബസ്റൂർ അരങ്ങേറ്റം കുറിച്ചത്. ജസ്റ്റ് മഡുവേലി, കാർവ, തുടങ്ങിയ ചിത്രങ്ങൾക്കും രവി ബസ്റൂർ സംഗീതം നൽകിയിട്ടുണ്ട്.
സിനിമയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്‌ഷൻ ത്രില്ലറാണ്. രവി ബസ്റൂറിനെ കൂടാതെ രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി രതീഷ്ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. പ്രധാനമായും വ്യത്യസ്തടീമുകൾ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ പ്രതികാരം, കുടുംബം, നർമ്മം, സാഹസികത എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭൽ പറയുന്നു.
മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു സംവിധായകന്റെ മുമ്പിലുളള ഏറ്റവും വലിയ വെല്ലുവുളി. ഒരു വര്‍ഷത്തോളം സമയമെടുത്താണ് സിനിമയുടെ ലോക്കേഷനുകള്‍ കണ്ടെത്തിയത്.അതുകൊണ്ട് തന്നെ ഒരു സിനിമയിലും കാണാത്ത അപകടകരവും മനോഹരവുമായ നിരവധി സ്ഥലങ്ങള്‍ സിനിമയില്‍ കാണാം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍ സംഗീതവും, രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി .രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
Post Your Comments