യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് നീരജ് മാധവൻ. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2018 ലാണ് നീരജ് മാധവും ദീപ്തിയും വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയാണ് ദീപ്തി. ഇപ്പോഴിതാ ഇരുവർക്കുമിടയിൽ ഒരു കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. നീരജ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പെൺകുഞ്ഞാണ് നീരജ് ദീപ്തി ദമ്പതികൾക്ക് പിറന്നിരിക്കുന്നത്.
നിരവധി പ്രേക്ഷകരും താരങ്ങളും ദമ്പതികൾക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
2013ല് പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില് അരങ്ങേറ്റം കുറിച്ചത്. ദൃശ്യം എന്ന സുപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ മോനിച്ചൻ എന്ന കഥാപാത്രമാണ് നീരജിനെ ശ്രദ്ധേയനാക്കിയത്. തുടർന്ന് മെമ്മറീസ്, ഒരു ഇന്ത്യൻ പ്രണയകഥ, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്ക്കരാ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചാർലിയിൽ ഒരു പ്രധാന വേഷം ചെയ്യ്തു.
പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്സീരീസായ ദി ഫാമിലി മാൻ നീരജിന് കൂടുതൽ ആരാധകരെ സൃഷ്ടിച്ചു.
അഭിനയം മാത്രമല്ല, ലോക്ഡൗൺകാലത്ത് റാപ്പ് ഗാനങ്ങളുമായി എത്തി തരംഗമായി മാറിയ താരം കൂടിയാണ് നീരജ് മാധവ്. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഹിറ്റായി മാറിയിരുന്നു. ഒരു വടക്കൻ സെൽഫി എന്ന നിവി പോളിയുടെ ചിത്രത്തിൽ ‘എന്നെ തല്ലേണ്ട മാമ ഞാൻ നന്നാവൂല’ എന്ന ഗാനത്തിലെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ യുവാക്കൾക്കിടയിൽ നീരജ് വീണ്ടും താരമായി മാറി.
Post Your Comments