മോഹന്‍ലാല്‍ – പ്രിയദര്ശന് ടീമിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമ പ്രേക്ഷകര്‍ക്ക് ആവേശമാകാനിരിക്കെ ആ സിനിമയിലേക്ക് തന്നെ വിളിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് മുകേഷ്. ഒരു നാടുവാഴിയുടെ കഥാപാത്രമായി അഭിനയിക്കുന്ന തനിക്ക് ഇമോഷണല്‍ സ്പേസ് നല്കുന്ന കഥാപാത്രമാണ് കുഞ്ഞാലി മരയ്ക്കാരിലൂടെ പ്രിയദര്ശന് നല്‍കിയിരിക്കുന്നതെന്നും കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മുകേഷ് വ്യക്തമാക്കുന്നു.
“കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയിലേക്ക് പ്രിയന് എന്നെ വിളിക്കുമ്പോള്‍ എന്നോട് പറഞ്ഞത് ഇതാണ്. “കുഞ്ഞാലി മരയ്ക്കാര്‍ ഒരു വലിയ സിനിമയാണ്. എന്റെ ഡ്രീം പ്രോജക്റ്റ്. ഞാന്‍ ഇത്രയും കാലം വര്‍ക്ക് ചെയ്തപ്പോള്‍ എന്നോടൊപ്പം നിന്നവര്‍ ആ സിനിമയുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം. മുകേഷും ഈ സിനിമയില്‍ എനിക്കൊപ്പം ഉണ്ടാകണം. അത്രമാത്രമാണ് പ്രിയന് എന്നോട് ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്. കീര്‍ത്തി സുരേഷിന്റെ അച്ഛന്റെ റോളിലാണ് ഞാന്‍ അഭിനയിക്കുന്നത്. ‘പണിക്കര്‍’ എന്ന ഒരു നാടുവാഴിയുടെ വേഷമാണ് . കുറച്ചു ഇമോഷണല്‍ സ്പേസ് നല്കുന്ന കഥാപാത്രമാണ് എന്റേത്’.
2020- മാര്‍ച്ച് 27-നു റിലീസ് ചെയ്യാനിരുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍’ കോവിഡ് കാരണം തിയേറ്ററില്‍ എത്താതെ പോകുകയായിരുന്നു. ഈ വര്‍ഷത്തെ വിഷു റിലീസായി പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്ന ചിത്രം വാണിജ്യപരമായി മലയാള സിനിമയ്ക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നത്.
Post Your Comments