താന്‍ ചോക്ലേറ്റ് ഹീറോയായി വിലസിയിരുന്ന കാലത്ത് തന്റെ ചിത്രങ്ങള്‍ പരസ്യ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമായിരുന്നുവെന്നും, പക്ഷേ ഒരിക്കല്‍ എന്റെ ചിത്രവുമായി ബന്ധമില്ലാത്ത ഒരു പരസ്യ വാചകം കണ്ടപ്പോള്‍ അല്‍പ്പം ലജ്ജ തോന്നിയെന്നും ഒരു റേഡിയോ ചാനല്‍ പ്രോഗ്രാമില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
“ഒരു ദിവസം ചാലക്കുടി ഭാഗത്ത് കൂടി ഞാന്‍ ഇങ്ങനെ പാസ് ചെയ്തു പോയപ്പോള്‍ ഒരു മതിലില്‍ എന്റെ ഒരു മനോഹരമായ ചിത്രം. ‘മഴവില്ല്’ എന്ന സിനിമയൊക്കെ ചെയ്തു കഴിഞ്ഞ സമയം. എന്നെ സിനിമയില്‍ കാണുന്നതിനേക്കാള്‍ ഗ്ലാമര്‍ ആ ചിത്രത്തിനുണ്ട്. ഇത് കൊള്ളാലോ എന്ന് കരുതി നോക്കിയപ്പോള്‍ സംഭവം ഏറെ രസമായിരുന്നു. ‘നല്ലയിനം ഇഷ്ടികയ്ക്കും, കട്ടളയ്ക്കും സമീപിക്കുക’ എന്നതായിരുന്നു ആ പരസ്യ വാചകം. അപ്പോള്‍ തന്നെ ആ മതിലു ഇടിച്ചു പൊളിച്ചാലോ എന്ന് എനിക്ക് തോന്നിപ്പോയി. പരസ്യങ്ങള്‍ ഞാന്‍ വളരെ കുറച്ചു മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ എന്റെ ചിത്രങ്ങള്‍ പല പരസ്യത്തിനായും ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് അത്രയ്ക്ക് അറിയാത്ത ഒരു കാര്യമാണ് പരസ്യത്തില്‍ അഭിനയിക്കല്‍. അതുകൊണ്ട് തന്നെ ആ ഒരു ഏരിയയിലേക്ക് അത്ര ഫോക്കസ് ചെയ്തിട്ടില്ല”. കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Post Your Comments