ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്നതായിരുന്നു നടി കരീനയുടെ രണ്ടാമത്തെ കുഞ്ഞിന്റെ വരവ്. കഴിഞ്ഞ ദിവസമാണ് കരീന-സെയ്ഫ് ദമ്പതികൾക്ക് ഇളയ ഒരു മകനും കൂടി ജനിച്ചത്. ഇപ്പോഴിതാ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുന്ന കരീനയുടെയും കുഞ്ഞിന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയ ശേഷം ചൊവ്വാഴ്ച രാവിലെയാണ് കരീന കപൂറിനെ മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. മകനെയും കൊണ്ട് കാറില്‍ വീട്ടിലേക്ക് പോകുംവഴി പ്രസ് ഫോട്ടോഗ്രാഫര്‍മാരില്‍ ആരോ കുട്ടിയുടെ ചിത്രം പകര്‍ത്തി. എന്നാല്‍ കുട്ടിയുടെ മുഖം ഫോട്ടോയില്‍ കാണാനായില്ല. ഒരു സ്ത്രീയുടെ കയ്യിലിരുന്ന് കുഞ്ഞ് സുഖമായി ഉറങ്ങുകയാണ്. തുണികൊണ്ട് അവന്റെ മുഖം ഭദ്രമായി മൂടിയിരുന്നു.
കരീനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സെയ്ഫ് അലിഖാനും മൂത്തമകന്‍ തൈമൂറും എത്തിയിരുന്നു. മൂവരും ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കരീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് രാവിലെ 9ന് താരം ആണ്‍കുട്ടിക്ക് ജന്മംനല്‍കി. കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2012ലാണ് കരീനയും സെയ്ഫും വിവാഹിതരായത്. 2016ലാണ് മൂത്തമകന്‍ തൈമൂര്‍ പിറന്നത്. കരീന വീണ്ടും ഗര്‍ഭിണിയായ വിവരം സെയ്ഫ് കഴിഞ്ഞ ഓഗസ്റ്റില്‍ സെയ്ഫ് അലിഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
Leave a Comment