ഐറ്റം ഡാന്സുകാരിയാണെന്ന മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്ദേവ് സിങിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബോളീവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് നടത്തിയ അധിക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു കങ്കണ. തനിക്കെതിരെയുളള കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായതോടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.
കർഷക സമരം സംബന്ധിച്ച് കങ്കണയുടെ പ്രതികരണത്തെ തുടർന്നായിരുന്നു സുഖ്ദേവ് സിങ് പ്രസ്താവന നടത്തിയത്. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
ഇതിന് മറുപടിയായി, എത്ര മന്ദബുദ്ധിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് നേതാവിന് താന്‍ ദീപികയോ, കത്രീനയോ, ആലിയ ഭട്ടോ അല്ലെന്ന് അറിയാം. ബോളിവുഡില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരേയൊരു നടിയാണ് താന്‍. അതിനാലാണ് ബോളിവുഡ് ഗ്യാങ്ങിലുള്ളവർ തനിക്ക് എതിരായത്. താനൊരു രാജ്പുത് സ്ത്രീയാണ് എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. രാജ്യത്തെ പ്രധാന ശബ്ദങ്ങളിൽ ഒന്നാണ് തന്റേത് എന്ന് കങ്കണ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments