അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.
എല്ലാക്കാലത്തും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി തന്നെ നേരിടേണ്ട സാഹചര്യം ഉണ്ടായി. വന്‍ അപവാദ പ്രചരണമാണ് തന്റെ നേരെ ഉണ്ടായത്.
ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കാൻ തയ്യാറാണെന്നും കമൽ പറഞ്ഞു.
നടൻ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് പറഞ്ഞത് ടിനി ടോമിന്റെ തമാശയായിരുന്നു എന്നും. മറ്റൊരു ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നുവെന്നും, അത് മനസിലാക്കാതെയാണ് സലീം കുമാർ രൂക്ഷമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നടൻ ലുക്ക്‌മാന്റെ വിവാഹനിശ്ചയം കഴിഞ്ഞു
വ്യക്തിപരമായി ഒരുപാട് മാനസിക സമ്മർദങ്ങൾ അനുഭവിച്ചു, തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും ഒരു സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ ചലച്ചിത്ര പ്രവർത്തകരുടെയും, അസ്വാദകരുടെയും മേള, സർക്കാർ പരിപാടി ആക്കാൻ അനുവദിക്കില്ലെന്ന് പ്രേക്ഷകർ പറയുന്നു. അക്കാദമി ചെയർമാൻ രാഷ്ട്രീയം കളിക്കേണ്ട ഇടമല്ല മേളയെന്നും ചിലർ പറയുന്നു.
പോസ്റ്ററുകളിൽ മഹാന്മാരായ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങൾക്ക് പകരം മന്ത്രിമാരുടെ ചിത്രങ്ങൾ വെച്ച് മേളയെ രാഷ്ട്രീയവൽക്കരിക്കാൻ നോക്കിയത് ചെയർമാന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് മുൻപ് തന്നെ അഭിപ്രായം ഉയർന്നിരുന്നു.
Post Your Comments