
ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററില്‍ നിന്നും വീണ് ഹോളിവുഡ് നടന് പരിക്ക്. അമേരിക്കന്‍ മില്ലിട്ടറി ആക്ഷന്‍ ഡ്രാമ സീരീസായ സീല്‍ ടീമിലെ നടന് ജസ്റ്റിന് മെല്നിക്കിനാണ് അപകടത്തിൽ പരിക്കേറ്റത്. പരസ്യ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.
ഹെലികോപ്റ്ററില്‍ നിന്ന് കയറില്‍ തൂങ്ങിയിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിഫോര്‍ണിയയിലെ ബ്ലൂ ക്ലൗഡ് മൂവീ റാഞ്ചിന് പുറത്താണ് ഷൂട്ടിംഗ് നടന്നത്. 20 അടി ഉയരത്തില്‍ നിന്നാണ് താരം വീണത്. പരിക്കേറ്റ ജസ്റ്റിന് ഇപ്പോൾ വീട്ടില്‍ വിശ്രമത്തിലാണ്. നടന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീല്‍ ടീമില്‍ പൊലീസ് ഉദ്യോഗസ്ഥനായി തിളങ്ങിയ താരമാണ് ജസ്റ്റിന് മെല്‍നിക്ക്. സീരിസിൽ ബ്രോക്ക് റെയ്നോള്‍ഡ്സ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സീരിസില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഷോയുടെ ഡോഗ് ഹാന്ഡിലറായി ജസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments