ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസായ ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ഒ.ടി.ടി പ്ലാറ്റ്ഫോം ആയതുകൊണ്ട് മാത്രം സ്റ്റാർഡം ഉണ്ടാകാതിരിക്കില്ല എന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുന്നു. നാടകമായാലും, സിനിമ ആയാലും, ഒ.ടി.ടി ആയാലും സ്റ്റാർഡം സംഭവിച്ചിരിക്കും. സ്റ്റാർഡം ഉണ്ടാകുന്നത് അഭിനയിക്കാനുള്ള കഴിവിൽ നിന്നാന്നെന്നും ജീത്തു പറയുന്നു.
മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, ദുൽഖർ എന്നിങ്ങനെ ഇവിടെയുള്ള എല്ലാ ആർട്ടിസ്റ്റുകൾക്കും അങ്ങനെത്തന്നെയാണ്. ആസിഫലിയെപ്പോലെ ഉള്ളവരും, പുതിയ പിള്ളേരടക്കം എല്ലാവരും ടാലന്റഡ് ആണ്. അവരുടെ പെർഫോമൻസിൽ നിന്നാണ് സ്റ്റാർഡം ഉണ്ടാകുന്നത്.
സിദ്ദിഖ്, സായ് കുമാർ തുടങ്ങിയവരൊന്നും ഹീറോസ് അല്ല, പക്ഷെ അവരിലെ നടനോട് ആരാധനയുണ്ട്. അതും ഒരുതരം സ്റ്റാർഡം ആണ്. ദൃശ്യം 2 ലെ മുരളി ഗോപിയുടെ അഭിനയം, അവിടെ ഒരു സ്റ്റാർഡം ഉണ്ടാവുകയാണ്. സ്റ്റാർഡത്തെ അങ്ങനെ . ഡിഫൈൻ ചെയ്താണ് താൻ കാണുന്നത് എന്നും ജീത്തു പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments