ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ; സംഘടനയുമായി ബന്ധമില്ലെന്ന് കുടുംബം

സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ജെ.സി. ഡാനിയലിന്റെ പുത്രന്‍ ഹാരിസ് ഡാനിയേല്‍

സേലം: ജെ.സി. ഡാനിയേല്‍ മീഡിയ സെന്റര്‍ എന്ന സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ജെ.സി. ഡാനിയലിന്റെ പുത്രന്‍ ഹാരിസ് ഡാനിയേല്‍. പ്രസ്തുത സംഘടനയുടെ പ്രവര്‍ത്തനത്തില്‍ താല്‍പര്യമില്ലെന്ന് അവരെ നേരെത്തെ അറിയിച്ചിരുന്നതാണ്. എന്നിട്ടും അവാർഡ് ചടങ്ങിൽ സമ്മതമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചെന്നും ഹാരിസ് ഡാനിയേല്‍ പറഞ്ഞു.

”കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെ.സി. ഡാനിയേല്‍ മീഡിയ സെന്റര്‍ എന്ന സംഘടനയുമായോ അവര്‍ നടത്തുന്ന പരിപാടികളുമായോ തങ്ങളുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ല. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് കോട്ടയത്തു നടക്കുന്ന ഒരു അവാര്‍ഡ് ദാന പരിപാടിയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതെന്ന് ഹാരിസ് ഡാനിയല്‍ പറഞ്ഞു”. ഹാരിസ് ഇപ്പോൾ സേലത്താണ് താമസം.

 

Share
Leave a Comment