ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ന് 19 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 9.30-ന് മൂന്ന് തിയേറ്ററുകളിലാണ് ആദ്യ പ്രദര്‍ശനം. ലിബര്‍ട്ടി ഗോള്‍ഡില്‍ ഓട്ടോ പോര്‍ട്രെയ്റ്റ് ഓഫ് ദ ഡിസംബര്‍, ലിറ്റില്‍ പാരഡൈസില്‍ എറ്റെ 85, മൂവി ഹൗസില്‍ യെ മാ ഫെന്‍ സോങ് എന്നിവ സ്ക്രീനില്‍ തെളിയും.
നാല് മത്സരചിത്രങ്ങള്‍ ചൊവ്വാഴ്ച പ്രദര്‍ശനത്തിനുണ്ടാകും. ലോകസിനിമാ വിഭാഗത്തില്‍ എട്ട് സിനിമകളും മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ രണ്ടും ഗൊദാര്‍ദിന്റെ രണ്ടും ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയൻ ചിത്രം ‘ക്വോ വാഡിസ്, ഐഡ?’ പ്രദർശിപ്പിക്കും. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’, ജയരാജിന്റെ ‘ഹാസ്യം’ എന്നീ രണ്ടു മലയാളചിത്രങ്ങൾ ഉൾപ്പെടെ ആകെ 14 ചിത്രങ്ങളാണുള്ളത്.
മേളയില്‍ ഇന്ന് പ്രദർശനത്തിന് എത്തുന്ന ചിത്രങ്ങൾ
ലിബര്‍ട്ടി സ്യൂട്ട് : 10-ന് ല ന്യൂട്ട് ഡെസ് റോയിസ്, 12.30-ദിസ് ഈസ് നോട്ട് എ ബുറിയല്‍, ഇറ്റ് ഈസ് എ റിസറക്ഷന്, 3.30-ഷെയ്ത്താന്‍ വൊജുദ് നദാരദ്.
ലിബര്‍ട്ടി ഗോള്‍ഡ് : 9.30-ഓട്ടോ പോര്‍ട്രെയ്റ്റ് ഡെ ഡിസംബര്‍, 11.30-ലെ ലിവര്‍ ദി ഇമേജ്. രണ്ട്-ഫെവ്രിയര്, അഞ്ചിന് ഡൊറോജി ടൊവറിഷിക്കി.
ലിറ്റില്‍ പാരഡൈസ് : 9.30-എറ്റെ 85, 12-ന് ലോസ് നൊംബ്രസ് ഡെ ലാസ് ഫ്ളോര്‍സ്, 2.30-സെപ്ലംമിസ് ഒലുംലര് അരസിന്ഡ, ആറിന് ഉദ്ഘാടനം, തുടര്‍ന്ന് ക്വോവാഡിസ് ഐഡ.
പാരഡൈസ് : 9.45-പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, 12.30-തിങ്കളാഴ്ച നിശ്ചയം, 3.15-പിങ്കി എല്ലി
മിനി പാരഡൈസ് : 11.00-ഓയാസിസ്,രണ്ട്-ഷി.
മൂവി ഹൗസ് : 9.30-യെ മാ ഫെന്‍ സോങ്, 12.30-ലൈല ഇന്‍ ഹൈഫ, 2.45-ഡഷ്തെ ഖമോഷു, 6.30-ക്വോവാഡിസ് ഐഡ.
Post Your Comments