CinemaFestivalFilm ArticlesIFFKInternationalKeralaLatest NewsNEWS

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോഗോയ്ക്ക് പിന്നിലെ കഥകൾ

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ മുദ്രയാണ് തോൽപ്പാവ കൂത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ലോഗോ. ചലച്ചിത്രമേള ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോഴും . ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം സിനിമ പ്രേമികൾക്കും ഈ ലോഗോയ്ക്ക് പിന്നിലെ ചരിത്രത്തേക്കുച്ച് വ്യക്തമായ ധാരണയില്ല .

കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ ദേവപ്രീതിക്കായി നടത്തി വരുന്ന ഒരു അനുഷ്ഠാനമാണ് തോൽപ്പാവക്കൂത്ത്. നിഴലും വെളിച്ചവും സമന്വയിപ്പിച്ചാണ് ഇത് പ്രദർശിപ്പിക്കുന്നത്. അതേപോലെ തന്നെ നിഴലും വെളിച്ചവും കൊണ്ടുള്ള ഒരു ദൃശ്യകലയാണ് സിനിമ. ചലച്ചിത്ര മേളയുടെ ലോഗോ കേരളത്തിന്റെ പൂർവകാല ദൃശ്യകലാ സംസ്ക്കാരത്തെ ചൂണ്ടിക്കാണിക്കുന്നു.

ചലച്ചിത്രത്തിന്റെ ആദ്യരൂപം എന്ന് കരുതാവുന്ന കലാരൂപമാണ് തോൽപ്പാവക്കൂത്ത്. കാഴ്ചയുടെ ദൃശ്യവിരുന്നിനൊപ്പം പുരാണ കഥകളും സമന്വയിപ്പിച്ച് പ്രേക്ഷകനെ രസിപ്പിച്ച കലാരൂപമാണ് പാവക്കൂത്ത്.

സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചിത്രരൂപത്തിന്റെ അന്വേഷണത്തിനൊടുവിൽ സംവിധായകൻ ജി.അരവിന്ദൻ എത്തിച്ചേർന്നത് ഈ തോൽപ്പാവ രൂപത്തിലാണ്. മുന്നൂറോളം വർഷം പഴക്കമുള്ള പഴയ പാവകൾ പരിശോധിച്ച്, ദൃശ്യഭംഗിയുള്ള ഈ രൂപം തിരഞ്ഞെടുത്തത്, മുതിർന്ന തോൽപ്പാവക്കൂത്ത് കലാകാരൻ കൃഷ്ണൻകുട്ടി പുലവർ ആണ്.

ലങ്കാലക്ഷ്മി കൈകൾ മുകളിലേക്ക് ഉയർത്തി വിശ്വ രൂപത്തിലേക്ക് മാറുന്നതാണ് ഈ രൂപത്തിന്റെ പശ്ചാത്തലം. അരവിന്ദൻ വരച്ച ഈ ലോഗോ 1998 ലെ രാജ്യാന്തര ചലച്ചിത്ര മേള മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ഈ ലോഗോ കൂടുതൽ പരിഷ്‌കരിച്ച്, 1999 ലെ ഐ. എഫ്. എഫ്. കെ യിൽ പുറത്തിറക്കി.

 

shortlink

Related Articles

Post Your Comments


Back to top button