ആരാധകർ ഏറെയുള്ള ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ് സീസണ്‍ 3. മോഹൻലാൽ അവതാരകനായ ഈ ഷോയിലെ മത്സരാർത്ഥിയായ ഡിംപലിനെതിരെ മിഷേല്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിംപലിന്റെ സഹോദരി തിങ്കള്‍ ബാല്‍ രംഗത്ത്. ബിഗ് ബോസ് മലയാളം ആരാധകരുടെ ഗ്രൂപ്പിലൂടെയായിരുന്നു തിങ്കളിന്റെ പ്രതികരണം.
‘ഏഴാം ക്ലാസിലെ ജൂലിയറ്റിനെ കാണൂ. ക്ലാസിലെ ഏറ്റവും ഉയരുമുള്ളവളും വോളിബോള്‍ താരവുമായിരുന്നവള്‍. ഒരു അവാര്‍ഡ് വാങ്ങാന്‍ നേരം ജൂലിയറ്റ് ധരിച്ച മഞ്ഞ വസ്ത്രമാണ് ഡിംപല്‍ ധരിച്ചിരിക്കുന്നത്. പക്ഷെ ഇവിടെ അതല്ല പ്രശ്നമെന്ന് തോന്നുന്നു. അവളത് സിമ്പതിയ്ക്ക് വേണ്ടിയാണോ അല്ലയോ ചെയ്തത് എന്നതാണ്. ഇവിടെ ആര്‍ക്കും സത്യം അറിയേണ്ട. മറ്റുള്ളവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് സ്വന്തം ഫ്രസ്‌റ്റ്രേഷന്‍ തീര്‍ക്കുന്നത് നല്ല സുഖമുള്ള കാര്യമായിരിക്കും. എന്നിട്ട് അതേ ആളുകള്‍ ഇരുന്ന് മറ്റുള്ള മത്സരാര്‍ത്ഥികളുടെ ക്യാരക്ടറിനെ വിധിക്കുകയും ചെയ്യും’. തിങ്കള്‍ ഗ്രൂപ്പില്‍ കുറിച്ചു.
സുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് ഡിംപൽ പറഞ്ഞത് കളവാണെന്നും മനഃപൂർവ്വം ഉണ്ടാക്കി പറഞ്ഞതാണെന്നും ഡിംപല്‍ ധരിച്ചു വെന്ന് പറയുന്ന സ്‌കൂള്‍ യൂണിഫോം ജൂലിയറ്റിന്റേത് അല്ലായെന്നും മിഷേല്‍ ആരോപിച്ചിരുന്നു.
Post Your Comments