ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
ഇപ്പോഴിതാ സംവിധായകൻ ജിത്തു ജോസഫിന് നേരെ വ്യത്യസ്തമായ ആരോപണം ഉന്നയിക്കുകയാണ് ചിലർ. സിനിമയുടെ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവരുടെ വിമർശനം. ഉത്തരന്ത്യയിൽ നിന്നുള്ളവരാണ് വിദ്വേഷ പരാമര്‍ശങ്ങളുമായി ട്വിറ്റുകൾ നടത്തിയിരിക്കുന്നതെന്നാണ് സൂചന.
ദൃശ്യം 2 ഹിന്ദു സംസ്‌ക്കാരത്തെ നശിപ്പിക്കുകയാണെന്നും സിനിമയില്‍ തൊണ്ണുറു ശതമാനവും കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. ക്രിസ്ത്യാനിയായ സംവിധായകന്‍റെ ഇടപെടലാണെന്നുമൊക്കെയാണ് ട്വിറ്ററില്‍ ചില വര്‍ഗീയ വാദികളുടെ ട്വീറ്റ് വന്നിരിക്കുന്നത്. സിനിമയുടെ പേര് ക്രിപ്റ്റോ ദൃശ്യമെന്നാക്കണമെന്നും ചിലർ പറയുന്നു. ജയന്ത എന്നയാളുടെ ട്വീറ്റാണ് ചർച്ചയ്ക്കിടയാക്കിയത്.
ആന്ധ്രയും തമിഴ്‌നാടും കേരളവും പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായോ എന്നൊക്കെ വേറെ ചിലര്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ബോളിവുഡ് ഇപ്പോള്‍ മുസ്‌ലിം മതവിഭാഗക്കാര്‍ പിടിച്ചെടുത്തതുപോലെ ടോളിവുഡും മോളിവുഡും കോളിവുഡുമൊക്കെ ക്രിസ്ത്യാനികള്‍ പിടിച്ചെടുത്തോയെന്നൊക്കെയും ചര്‍ച്ചകളുണ്ട്. വരുണ്‍ പ്രഭാകര്‍ എന്ന ഹിന്ദു യുവാവിനെ തലക്കടിച്ചു കൊന്ന ജോര്‍ജ്ജുകുട്ടി എന്ന ക്രിസ്ത്യാനിക്കെതിരെ കേസെടുക്കണമെന്നൊക്കെയും ചിലരുടെ ട്വീറ്റുകളുണ്ട്.
എന്നാൽ നെഗറ്റീവ് കമന്റുകൾക്ക് നേരെയും ചിലർ രംഗത്തെത്തി. ഇത്തരം വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സിനിമയിൽ അഭിനയിച്ചവരൊക്കെ ഹിന്ദുക്കളാണെന്നും പറയുന്നു. സിനിമയുടെ പ്രധാന ലൊക്കേഷൻ തൊടുപുഴ ഒരു ക്രിസ്ത്യൻ പ്രദേശമാണെന്നും ഇത്തരം മത വര്‍ഗ്ഗീയ വാദികള്‍ ദയവുചെയ്ത് മലയാള സിനിമകള്‍ കാണരുതെന്നും ചിലർ പറയുന്നു.
Post Your Comments