നടൻ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചന്‍. വാലന്റൈന്‍സ് ദിനത്തില്‍ പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ വിസ്മയയുടെ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്ഥകത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചാണ് അമിതാഭ് ബച്ചന്‍ ആശംസകള്‍ നേര്‍ന്നത്.
“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ,” എന്നാണ് ബച്ചൻ ട്വീറ്റിൽ കുറിച്ചത്.
ഇതിന് പിന്നാലെ അമിതാഭ് ബച്ചന് നന്ദി അറിയിച്ചു കൊണ്ട് മോഹൻലാലും ട്വീറ്റ് ചെയ്തു. പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിതെന്ന് മോഹൻലാൽ ട്വീറ്ററിൽ കുറിച്ചു.
“അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനിൽ നിന്ന് വരുന്ന അഭിനന്ദന വാക്കുകൾ മായയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം, ഒരു പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണ് ഇത്. നന്ദി സർ“ എന്നാണ് മോഹൻലാൽ കുറിച്ചത്.
മുൻപ് വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി പ്രണവ്, ദുൽഖർ സൽമാൻ എന്നിവരും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. ജാപ്പനീസ് ഹൈക്കു കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്.
പത്തും പതിനഞ്ചും വരികളുള്ള കവിതകള്‍മുതല്‍ ഒറ്റവരി കവിതകള്‍വരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂര്‍ത്തമായ ആശയങ്ങളുമെല്ലാം കുറുങ്കവിതകളായി നിറയുന്നു.
Post Your Comments