BollywoodGeneralLatest NewsNEWSSocial MediaVideos

അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം വിവാഹ വേദിയിൽ നൃത്തം ചെയ്ത് ആരാധ്യ ; വീഡിയോ

മകളുടെ ഡാൻസ് കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവർക്കും ആരാധ്യ എന്ന മകളാണുള്ളത്. അച്ഛനമ്മമാരെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ആരാധ്യയ്ക്കും ഉള്ളത്. ഇപ്പോഴിതാ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും ആരാധ്യയുടെയും ഫൊട്ടോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.

https://www.instagram.com/p/CLoeR8GhrRW/?utm_source=ig_web_copy_link

അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം ചേർന്ന് മകൾ ആരാധ്യ നൃത്തം ചെയ്യുന്ന വീഡിയോയാണിത്. അമ്മയ്ക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന ആരാധ്യയെയാണ് വീഡിയോയിൽ കാണാനാവുക. അമ്മയുടെ അതേ നൃത്തച്ചുവടുകൾക്കനുസരിച്ച് ആരാധ്യയും ചുവടുവച്ചു. മകളുടെ ഡാൻസ് കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button