GeneralLatest NewsMollywoodNEWSSocial Media

‘വളരെ പെട്ടെന്ന് തന്നെ ഞാൻ യെസ് പറഞ്ഞു’ ; സുന്ദറുമായുള്ള പ്രണയകഥ പറഞ്ഞ് ഖുശ്ബു

നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്

നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. മലയാളികൾക്കും പ്രിയങ്കരിയായ താരം നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച സിനിമ. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു എന്നിവരുടെയെല്ലാം നായികയായി തിളങ്ങി. മലയാളത്തിൽ സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് ഖുശ്‌ബു. പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ 26-ാം വാര്‍ഷിക ദിനത്തിലാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് ഖുശ്ബു പങ്കുവെച്ചത്.

”നിങ്ങള്‍ എന്നെ പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ 26-ാം വാര്‍ഷികമാണിന്ന്. എന്തുകൊണ്ടാണ് ഞാന്‍ വളരെ പെട്ടെന്ന് തന്നെ യെസ് എന്ന് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്റെ പെട്ടന്ന് വരുന്ന ചിന്തകള്‍ നന്നായി വരും. ഞാന്‍ അത് ചെയ്തത് നന്നായെന്ന് തോന്നുന്നു. സന്തോഷം നിറഞ്ഞ 26 വര്‍ഷങ്ങള്‍ ഖുശ്ബു കുറിച്ചു”.

തമിഴിൽ 32 ലധികം ചിത്രങ്ങൾ സുന്ദർ സംവിധാനം ചെയ്തിട്ടുണ്ട്. ഒൻപതിലധികം സിനിമകളിൽ നായകനായും അഭിനയിച്ചിട്ടുണ്ട്. ‘മുറൈ മാമന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഖുശ്ബുവും സംവിധായകന്‍ സുന്ദര്‍ സിയും പരിചയപ്പെടുന്നത്. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2000 ല്‍ വിവാഹിതരായി. അവന്തിക, അനന്തിത എന്നിവരാണ് മക്കള്‍.

shortlink

Related Articles

Post Your Comments


Back to top button