CinemaGeneralMollywoodNEWS

‘മോഹന്‍ലാല്‍ ചിത്രം’ നല്‍കിയ സൗഭാഗ്യത്തെക്കുറിച്ച് ബാബുരാജ്

എനിക്ക് അത്രയും നീളന്‍ ഡയലോഗ് സിനിമയില്‍ പറഞ്ഞു വശമില്ല

വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡി റോളിലേക്ക് ബാബുരാജ് വഴിമാറിയത് ‘സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍’ എന്ന സിനിമയിലൂടെയായിരുന്നു. ഇപ്പോള്‍ ആ സിനിമയുടെ രണ്ടാം ഭാഗവുമായി ബാബുരാജ് സംവിധായക കുപ്പായമണിയുമ്പോള്‍ തനിക്ക് സിനിമാ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. തന്റെ പുതിയ ചിത്രമായ ‘ബ്ലാക്ക് കോഫീ’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ‘പ്രജ’ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പങ്കുവച്ചത്.

“ജോഷി സാറിന്റെ ‘പ്രജ’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം മറക്കാന്‍ കഴിയില്ല. എന്നെ ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ കരുതിയത് ഒന്നോ രണ്ടോ സീനിനു വേണ്ടി മാത്രം വിളിക്കുകയാണെന്ന്. പക്ഷേ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഫുള്‍ സ്ക്രിപ്റ്റ് എടുത്തു എന്റെ കയ്യില്‍ തന്നു. കൂടെ ഒരു പോലീസ് യൂണിഫോമും. അതില്‍ ‘ജോസഫ് മടശ്ശേരി’ പറയുന്ന ഡയലോഗ് ഒത്തിരി കണ്ടപ്പോള്‍ ശരിക്കും ഞാനൊന്ന് ഞെട്ടി. ഞാന്‍ തന്നെയാണല്ലോ അതെന്നു എന്റെ നെയിം ബോര്‍ഡ് നോക്കിയപ്പോഴാണ് വിശ്വസിച്ചത്. എനിക്ക് അത്രയും നീളന്‍ ഡയലോഗ് സിനിമയില്‍ പറഞ്ഞു വശമില്ല. അതിനാല്‍ തന്നെ പന്ത്രണ്ടോളം ടേക്കുകള്‍ ആയപ്പോഴാണ് ജോഷി സാര്‍ വലിയ തൃപ്തിയില്ലാതെ അത് ഒക്കെ പറഞ്ഞത്. എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു. ഞാന്‍ ആ ഡയലോഗ് തന്നെ രാത്രിയില്‍ ഇരുന്നു കാണാതെ പഠിച്ചു. അടുത്ത ദിവസം ജോഷി സാര്‍ വീണ്ടും ടേക്കിന് പോയാല്‍ ഈസിയായി പറയാന്‍ വേണ്ടിയിട്ടായിരുന്നു എന്റെ പ്രയത്നം. ഞാന്‍ വിചാരിച്ചത് പോലെ തന്നെ നടന്നു. അടുത്ത ദിവസം ജോഷി സാര്‍ ആ രംഗം ഒന്നുകൂടി പോകാമെന്ന് പറഞ്ഞു. ആദ്യ ടേക്കില്‍ തന്നെ ഓക്കേ പറഞ്ഞു. അത് എനിക്ക് വല്ലാത്ത ഒരു അനുഭവമായിരുന്നു. സിനിമ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം”.

shortlink

Related Articles

Post Your Comments


Back to top button