മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം സ്വന്തമാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ പുതിയ കാലഘട്ടത്തിലെ നടന്മാരില്‍ ഏറ്റവും ശ്രദ്ധയോടെ സിനിമ തെരഞ്ഞെടുക്കുന്ന നായക നടനാണ്. മമ്മൂട്ടി എന്ന സൂപ്പര്‍ താരവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളോട് ഒരു അഭിമുഖ പരിപാടിയില്‍ പ്രതികരിക്കുകയാണ് താരം. ഈ കാലഘട്ടത്തിലും തന്നേക്കാള്‍ ലേഡീ ഫാന്‍സ് കൂടുതലുള്ള നായക നടനാണ് മമ്മൂട്ടി എന്നും ദുല്‍ഖര്‍ പറയുന്നു.
“സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് ആണ് വാപ്പച്ചിയേക്കാള്‍ സ്പേസ് കൂടുതല്‍. അവര്‍ ഒരു സമയങ്ങളില്‍ നിരന്തരം സിനിമ ചെയ്തിരുന്നത് കൊണ്ട് അവര്‍ക്ക് ഒരിക്കലും സിനിമ ഇല്ലാത്ത ഒരു സമയത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അപ്പോള്‍ മാക്സിമം സിനിമകള്‍ ചെയ്യും. പക്ഷെ എന്റെ കാര്യത്തില്‍ വരുമ്പോള്‍ അതിനു മാറ്റമുണ്ട്. എപ്പോഴും സിനിമ ചെയ്യുക എന്നതിനപ്പുറം കൂടുതല്‍ സെലെക്ടീവ് ആകാന്‍ സാധിക്കും”.
“വാപ്പച്ചിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു. ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍ രീതി കണ്ടു വളര്‍ന്നത് കൊണ്ടു ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ്.
പിന്നെ ചിലര്‍ കരുതുന്നത് ദുല്‍ഖര്‍ സല്‍മാനാണ് മമ്മൂട്ടിയേക്കാള്‍ ലേഡീ ഫാന്‍സ് കൂടുതലെന്നാണ്. അത് വലിയ തെറ്റാണ്. ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ക്ക് പോലും വാപ്പച്ചിയോടാണ് കൂടുതല്‍ ആരാധന. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ട്”.
Post Your Comments