CinemaLatest NewsMollywoodNEWS

സാനിയ ഇയ്യപ്പനെ വിടാതെ പിന്തുടർന്ന് ‘പ്രേതം?’

‘പ്രേതം’ ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനൻ തിരക്കഥയെഴുതി, വിഷ്ണു ഉണ്ണികൃഷ്ണന്‍ സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’.പാവ’, ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സാനിയയുടെ കഥാപാത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാണെന്നാണ് ലഭ്യമായ വിവരം. നടിയുടെ ക്യാരക്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

അതിനാല്‍ സാനിയുടെ കഥാപാത്രത്തിന് എന്തോ സസ്പെൻസ് ഉണ്ടെന്നും സിനിമ ഇറങ്ങുന്നത് വരെ അത് ഒളിപ്പിച്ചു വെക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ പറയുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ഹോം നഴ്സിന്റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ഫേസ്ബുക്കിലൂടെ ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ യിലെ ലുക്ക് വെളിപ്പെടുത്തിക്കൊണ്ട് നടി സാനിയ ഇയ്യപ്പൻ ചിത്രം ഉടന്‍ റിലീസിനെത്തുമെന്ന വിവരം അറിയിച്ചു.

ഒരു ഹൊറര്‍ കോമഡി ത്രില്ലറാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’. ചിത്രം തിയേറ്റര്‍ റിലീസ് ആയിരിക്കും
സുജിത് ലാൽ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ആണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി പുറത്ത് വരാനുള്ള ചിത്രം. നേരത്ത ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം ചെയ്ത പ്രേതം 2 എന്ന ചിത്രത്തിലും സാനിയ അഭിനയിച്ചിരുന്നു. ഇപ്പോൾ ആനന്ദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സാനിയ പ്രേതമായിട്ടാണ് എത്തുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button