
തെന്നിന്ത്യന്‍ റൊമാൻറ്റിക് താരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് “ലൈഗര്‍”. പുരി ജഗന്നാഥ് സംവിധാകനായും നിര്‍മ്മാതാവുമായി എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളായി ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍, തെന്നിന്ത്യന്‍ നടി ചാര്‍മ്മി കൗര്‍ എന്നിവരും ചേരുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിങ് മുടങ്ങിപ്പോയ ചിത്രം ഇപ്പോള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Read Also: ചെറുപ്പത്തിലേ സ്റ്റാറാണ് ; വൈറലായി യുവ താരത്തിന്റെ കുട്ടിക്കാല ചിത്രം
തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലൈഗറിന്റെ അപ്ഡേറ്റുകള് രമ്യ പലപ്പോഴായി സമൂഹ മാധ്യമത്തിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നിര്‍മ്മാതാവ് ചാര്‍മ്മി കൗറിന്റെ വീഡിയോയില്‍ പാക്ക് അപ്പ് പറഞ്ഞ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രമ്യ കൃഷ്ണന്. താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. സംവിധായകന് പുരി ജഗന്നാഥും നായകന് വിജയ് ദേവരക്കൊണ്ടയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
https://www.instagram.com/p/CLkC-k1j2_B/?utm_source=ig_embed&utm_campaign=embed_video_watch_again
Read Also: ടോവിനോയും കല്യാണിയും ഒന്നിക്കുന്നു : ഷൂട്ടിംഗ് തുടങ്ങും മുൻപേ ‘തല്ലുമാല’യിൽ വമ്പൻ ട്വിസ്റ്റ്!
ബോളിവുഡ് താരം അനന്യ പാണ്ഡെ ആദ്യമായി തെലുങ്കിലേക്കെത്തുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് തെലുങ്കിനൊപ്പം ഹിന്ദിയിലും ലൈഗർ പുറത്തിറങ്ങും.
Post Your Comments