മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ “വൺ” റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ കഥാപാത്ര രൂപീകരണത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് സംവിധായകൻ സന്തോഷ് വിശ്വനാഥൻ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ നൽകിയ രസകരമായ മറുപടി ഇങ്ങനെ:
“എൽഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമയെന്ന് പറയും. യുഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. ബിജെപിക്കാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. പൊതുജനങ്ങൾ ഈ സിനിമ കാണുമ്പോൾ ഇത് അവരുടെ ആരുടേയും സിനിമയല്ല, ഇത് നമ്മുടെ സിനിമയാണെന്നും പറയും”.
Read Also: സാനിയ ഇയ്യപ്പനെ വിടാതെ പിന്തുടർന്ന് ‘പ്രേതം?’
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണോ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം രൂപപ്പെട്ടത് എന്ന ചോദ്യത്തിനാണ് സംവിധായകന്റെ ഈ മറുപടി.
Post Your Comments