CinemaGeneralLatest NewsMollywoodNEWS

ആദ്യ സംവിധാനത്തിലേക്ക് മോഹൻലാൽ ; ‘ബറോസ്’ ചിത്രത്തിന്റെ സെറ്റ് വർക്കുകൾ ആരംഭിച്ചു

സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. മോഹൻലാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേഷനാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

നിർമ്മാതാക്കളായ ആശിർവാദ് സിനിമാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൂജയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് റിപ്പോർട്ട്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.

ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

shortlink

Related Articles

Post Your Comments


Back to top button