adipoli dialoguesGeneralLatest NewsMollywoodNEWSSpecialTV Shows

‘ലാലേട്ടൻ’ തിരിച്ചു വീട്ടിലെത്തുമ്പോൾ പ്രണവിനോട് ഇക്കാര്യം പറയണം ? മോഹൻലാലിനോട് ആവശ്യവുമായി മിഷേൽ

'ലാലേട്ടന്‍' തിരിച്ചു വീട്ടിലെത്തുമ്പോള്‍ അക്കാര്യം അറിയിക്കുമോ എന്നും മിഷേല്‍ ചോദിച്ചു

ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ യുവ നടിയാണ് മിഷേല്‍ ആന്‍ ഡാനിയേൽ. ഇപ്പോൾ ബിഗ്‌ബോസ് മൂന്നാം ഭാഗത്തിലെ മത്സരാർത്ഥി കൂടിയാണ് മിഷേൽ. ഇപ്പോഴിതാ ഷോയ്ക്കിടയിൽ മോഹൻലാലിനോട് മിഷേൽ പറഞ്ഞ ഒരു ആവശ്യമാണ് ശ്രദ്ധ നേടുന്നത്.

താനൊരു പ്രണവ് മോഹന്‍ലാല്‍ ഫാന്‍ ആണ് എന്നതായിരുന്നു മിഷേൽ പറഞ്ഞത്. മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറഞ്ഞതിനു ശേഷം തനിക്ക് രണ്ടു കാര്യങ്ങള്‍ പറയാനുണ്ടെന്ന് മിഷേല്‍ അറിയിക്കുകയായിരുന്നു. താനൊരു പ്രണവ് ഫാനാണെന്നും ‘ലാലേട്ടന്‍’ തിരിച്ചു വീട്ടിലെത്തുമ്പോള്‍ അക്കാര്യം അറിയിക്കുമോ എന്നും മിഷേല്‍ ചോദിച്ചു. അറിയിക്കാം എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. രണ്ടാമതായി തന്‍റെ അമ്മയുടെ ഇക്കഴിഞ്ഞ പിറന്നാളിന് ഒരു ആശംസ അറിയിക്കുമോ എന്നായിരുന്നു മിഷേലിന്‍റെ ചോദ്യം. ആശംസകളും മോഹന്‍ലാല്‍ നേര്‍ന്നു.

ഭക്ഷണപ്രിയ എന്നു പറഞ്ഞാണ് മിഷേലിനെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയതുതന്നെ. അക്കാര്യം മിഷേലും സമ്മതിക്കുന്നുണ്ട്. മാവേലിക്കരയില്‍ വേരുകളുള്ള മിഷേല്‍ കെജി ക്ലാസുകളില്‍ അവിടെത്തന്നെയാണ് പഠിച്ചത്. എട്ട് വര്‍ഷം ഊട്ടിയില്‍ ബോര്‍ഡിംഗ് സ്കൂളിലും പിന്നീട് അമേരിക്കയിലും പഠിച്ചു. ഒമര്‍ ലുലുവിന്‍റെ സിനിമയില്‍ അഭിനയിക്കാനാണ് യുഎസില്‍ നിന്ന് വന്നത്.

shortlink

Related Articles

Post Your Comments


Back to top button