ദൃശ്യം 2 മികച്ച അഭിപ്രായങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി പുതിയ കഥാപാത്രങ്ങളെയാണ് ജിത്തു ജോസഫ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന കഥാപാത്രമായിരുന്നു ഷാജോൺ അവതരിപ്പിച്ച കോൺസ്റ്റബിൾ സഹദേവൻ. എന്നാൽ രന്ഥഭാഗത്തിൽ എവിടെയും അങ്ങനെ ഒരാളെ കാണാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഷാജോൺ.
നടൻ ബാലാജി ശർമയ്ക്കു നൽകിയ വീഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജോൺ. ഷാജോണിന്റെ കാരവാനിൽ ഇരുന്നായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. സഹദേവന് പണി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ പണികിട്ടാതിരുന്നതെന്ന് തമാശ രൂപേന ഷാജോൺ പറയുന്നു.
ഇന്റർവ്യൂവിന്റെ പൂർണ്ണരൂപം
വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യിൽ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി. ‘ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു.
‘കാരവാൻ എടുത്തിട്ട് രണ്ട് വർഷമായി. എഴുത്തുമായി ബന്ധപ്പെട്ടും ചില മീറ്റിങുകൾക്കും സഹായകമാകും എന്നു കരുതിയാണ് ഇത് എടുക്കുന്നത്. അടുത്തൊരു സിനിമ ചെയ്യാനായുള്ള എഴുത്ത് പുരോഗമിക്കുകയാണ്.’ –ഷാജോൺ വ്യക്തമാക്കി.
സിനിമയുട മാസ്റ്റർ ബ്രെയ്ൻ ജീത്തു ജോസഫ് ആണെന്നും അദ്ദേഹം സംവിധായകൻ ആയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥൻ ആയേനെ എന്നും ബാലാജി ശർമ പറഞ്ഞു.
Post Your Comments