CinemaGeneralLatest NewsNEWSSocial Media

ദൃശ്യം 2: സംശയാലുക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സംവിധായകൻ ജീത്തു ജോസഫ്

“വരുണിന്‍റെ തിരോധാനത്തിൽ സംശയിക്കപ്പെടുന്ന ജോർജ് കുട്ടി എങ്ങനെ ഇത്രയും വിദഗ്ധമായി കരുനീക്കങ്ങൾ നടത്തി?” “ഫോറൻസിക് ലാബിൽ കയറി ഇത്ര എളുപ്പത്തിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്താൻ ആർക്കാണ് കഴിയുക?” “ഇത്ര ലാഘവത്തോടെ അതെല്ലാം എടുത്തുമാറ്റാൻ പറ്റുമോ?” “സംശയിക്കപ്പെടുന്ന ജോർജ്കുട്ടിയെ തന്നിഷ്‌ടപ്രകാരം ജീവിക്കാൻ വിടാൻ പോലീസുകാർ മണ്ടന്മാരാണോ?” ദൃശ്യം 2 കണ്ടുകഴിഞ്ഞപ്പോൾ ചില സംശയാലുക്കൾ ചോദിച്ച ചോദ്യങ്ങളാണിവ.

എന്നാൽ ഇത്തരം സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് സംവിധായകൻ ജീത്തു ജോസഫ്. “ആറു വർഷം മുൻപ് ഒരു കേബിൾ ടി.വി. ഓപ്പറേറ്ററിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ നിഗൂഢമായി തുടരുന്നതിനിടെയാണ് ദൃശ്യം 2 ആരംഭിക്കുന്നത്.

https://www.facebook.com/103771087881851/videos/440064980531389

അന്നത്തെ കഥാനായകൻ ജോർജ്കുട്ടി ഇപ്പോൾ സിനിമാശാലയുടെ മുതലാളിയും ചലച്ചിത്ര നിർമ്മാതാവുമൊക്കെയായി മാറിയിരിക്കുന്നു.  മക്കൾ വലുതായി.  ചുമതലകൾ മാറി.  പക്ഷെ ആ കേസ് ഇന്നും മാറാതെ, അതേ അവസ്ഥയിൽ തന്നെ നിലകൊള്ളുന്ന അവസ്ഥയിലാണ്. അത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ തിരക്കഥ ഒരുക്കുമ്പോൾ ഒട്ടേറെ ഘടകങ്ങൾ തിരക്കഥാകൃത്തിനും സംവിധായകനും പരിഗണിക്കേണ്ടതായി ഉണ്ട്.

ജോർജ്കുട്ടി മറ്റു മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വീട്ടിൽ എന്ത് നടക്കുന്നു, അവിടെ നിന്നും കേസിനു തുമ്പു കിട്ടാനാകുമോ എന്ന തത്രപ്പാടിലാണ് പോലീസ്. എന്നാൽ ജോർജ് കുട്ടി അയാളുടെ ജീവിതത്തിന്‍റെ  ശിഷ്‌ടകാലം സംഭവിക്കാൻ സാധ്യതയുള്ള വരുംവരായ്കകളെ കുറിച്ചോർത്ത് അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തുന്നു എന്ന തരത്തിലെ ചിന്ത പൊലീസിന് പോലും ഉണ്ടാവുന്നില്ല  എന്നതാണ് വാസ്തവം”.

ഫോറൻസിക് ഡോക്ടർ, കോട്ടയത്തെ ഫോറൻസിക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ജീത്തു ജോസഫ് തിരക്കഥയിലേയ്ക്കു  കടന്നത്‌. സിനിമയിലേതു പോലെ സി.സി.ടി.വി. ഇല്ലാത്ത കാര്യാലയങ്ങളുടെ മൂലകൾ ഇപ്പോഴുമുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button