
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിൻറെ ദൃശ്യം 2 . നിരവധി പുതിയ കഥാപാത്രങ്ങളെയാണ് സംവിധായകൻ ജിത്തു ജോസഫ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിൽ ജഡ്ജിയായി പ്രത്യക്ഷപ്പെടുന്ന നടനെ കുറിച്ചുള്ള ചില കൗതുകകരമായ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
നിര്‍മ്മാതാവും തിരക്കഥാകൃത്തും അഭിനേതാവുമായ ആദം അയൂബ് ആണ് ചിത്രത്തിൽ ജഡ്ജിയായി എത്തുന്നത്. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ കൗതുകം ഉണർത്തുന്ന മറ്റൊരു വിവരമാണ് ഇപ്പോൾ വരുന്നത്. ആദം അയൂബ് അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രജനികാന്തിന്റെയും ശ്രീനിവാസന്റെയും ക്ലാസ്മേറ്റ് ആയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ.
എ വിന്‍സന്റ്, പി എ ബക്കര്‍ തുടങ്ങിയവരുടെ സഹസംവിധായകനായും ആദം അയൂബ് പ്രവർത്തിച്ചിട്ടുണ്ട്. മനോജ് കെ ജയൻ ആദ്യമായി സ്ക്രീനിലെത്തിയ ‘കുമിളകള്‍’ എന്ന സീരിയൽ സംവിധാനം ചെയ്തതും ആദം അയൂബ് ആയിരുന്നു. ദൃശ്യം 2, പ്രിയമുള്ള സോഫിയ, വിസ, ചാരം തുടങ്ങി പത്തോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദം അയൂബിന്റെ മകനും ‘ദൃശ്യം 2’ൽ അസിസ്റ്റന്റ് സർജൻ ആയി അഭിനയിച്ചിട്ടുണ്ട്.
Post Your Comments